Bahrain
![കാബൂളിലെ റഷ്യൻ എംബസിയിലുണ്ടായ സ്‌ഫോടനത്തെ ബഹ്‌റൈൻ അപലപിച്ചു കാബൂളിലെ റഷ്യൻ എംബസിയിലുണ്ടായ സ്‌ഫോടനത്തെ ബഹ്‌റൈൻ അപലപിച്ചു](https://www.mediaoneonline.com/h-upload/2022/09/08/1317766-2806356-790762133.webp)
Bahrain
കാബൂളിലെ റഷ്യൻ എംബസിയിലുണ്ടായ സ്‌ഫോടനത്തെ ബഹ്‌റൈൻ അപലപിച്ചു
![](/images/authorplaceholder.jpg?type=1&v=2)
8 Sep 2022 7:49 AM GMT
അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ റഷ്യൻ എംബസി ആസ്ഥാനത്തിന് നേരെ നടന്ന തീവ്രവാദ സ്‌ഫോടനത്തെ ബഹ്‌റൈൻ അപലപിച്ചു. സംഭവത്തിൽ രണ്ട് എംബസി ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർക്ക് ജീവാപായം സംഭവിക്കുകയും ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
കൊല്ലപ്പെട്ടവർക്കായി റഷ്യൻ സർക്കാരിന് അനുശോചനമറിയിക്കുകയും പരിക്കേറ്റവർക്ക് ദ്രുതശമനം ആശംസിക്കുകയും ചെയ്തു. തീവ്രവാദ പ്രവർത്തനങ്ങൾ അമർച്ച ചെയ്യുന്നതിനും സമാധാനം സ്ഥാപിക്കുന്നതിനും അഫ്ഗാൻ സർക്കാർ സ്വീകരിച്ചു കൊണ്ടിരിക്കുന്ന മുഴുവൻ നടപടികൾക്കും ബഹ്‌റൈൻ പൂർണ പിന്തുണ നൽകുന്നതായി വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.