Bahrain
Bahrain
ബഹ്റൈന് പൊതുമരാമത്ത് മന്ത്രാലയത്തിന് ഐ.എസ്.ഒ അംഗീകാരം
|30 Dec 2021 2:44 PM GMT
പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മന്ത്രാലയത്തിന് ഐ.എസ്.ഒ 9001:2015 അംഗീകാരം. അംഗീകാരത്തിന് മുന്നോടിയായുള്ള ആഭ്യന്തര പരിശോധനകളും വിലയിരുത്തലുകളും പൂർത്തിയായതായി അണ്ടർ സെക്രട്ടറി അഹ്മദ് അബ്ദുൽ അസീസ് അൽ ഖയ്യാത്ത് അറിയിച്ചു. അവസാന ഘട്ട യോഗത്തിൽ ഐ.എസ്.ഒ അംഗീകാരം മന്ത്രാലയത്തിന് ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.