Bahrain
Bahrain
തുർക്കിക്കും സിറിയക്കും ബഹ്‌റൈൻ പാർലിമെന്റ് അനുശോചനമറിയിച്ചു
|10 Feb 2023 6:55 AM GMT
നിരവധി പേർ മരണപ്പെടുകയും അതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഭൂകമ്പ ദുരിതബാധിതർക്കായി ബഹ്‌റൈൻ പാർലിമെന്റ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
തുർക്കി, സിറിയ എന്നീ രാജ്യങ്ങളുടെ അതിർത്തി പ്രദേശങ്ങളിലാണ് ഭൂകമ്പം നാശം വിതച്ചത്. മനുഷ്യ സാധ്യമായ എല്ലാ സഹായങ്ങളും ബഹ്‌റൈൻ അടക്കമുള്ള രാജ്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രയാസങ്ങൾ തരണം ചെയ്യാൻ ഇരുരാജ്യങ്ങൾക്കും കരുത്ത് നൽകട്ടെയെന്നും അനുശോചന സന്ദേശത്തിൽ പാർലിമെന്റ് അധ്യക്ഷൻ ഒപ്പുവെച്ച സന്ദേശത്തിൽ വ്യക്തമാക്കി.