Bahrain
ബഹ്‌റൈന്‍ ഇസ്ലാമിക കാര്യ സുപ്രീം കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചു
Bahrain

ബഹ്‌റൈന്‍ ഇസ്ലാമിക കാര്യ സുപ്രീം കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചു

Web Desk
|
19 Jun 2022 2:53 PM GMT

ബഹ്‌റൈനില്‍ ഇസ്ലാമിക കാര്യ സുപ്രീം കൗണ്‍സില്‍ പുനഃസംഘടിപ്പിച്ച് ഹമദ് രാജാവ് ഉത്തരവിറക്കി. ശൈഖ് അബ്ദുറഹ്മാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ ഖലീഫ ചെയര്‍മാനും ശൈഖ് അബ്ദുല്‍ ഹുസൈന്‍ ഖലഫ് അല്‍ അസ്ഫൂര്‍ വൈസ് ചെയര്‍മാനുമാണ്.

ശൈഖ് അബ്ദുല്ലത്തീഫ് മഹ്മൂദ് അല്‍ മഹ്മൂദ്, ശൈഖ് ഫരീദ് യഅ്ഖൂബ് അല്‍ മുഫ്താഹ്, ശൈഖ് അദ്‌നാന്‍ അബ്ദുല്ല അല്‍ ഖത്താന്‍, ശൈഖ് മുഹമ്മദ് മുല്ല അഹ്മദ് ഹസന്‍ അലി അത്തൂബലാനി, ശൈഖ് മന്‍സൂര്‍ അലി ഹമ്മാദ, ശൈഖ് മുഹമ്മദ് ഹസന്‍ അബ്ദുല്‍ മഹ്ദി അശ്ശൈഖ്, ഡോ. സുലൈമാന്‍ബിന്‍ അശ്ശൈഖ് മന്‍സൂര്‍ അസ്സിത്രി, ശൈഖ് ജമീല്‍ മുഹമ്മദ് ഇബ്രാഹിം ഹസന്‍ അല്‍ ഖസ്സാബ്, ശൈഖ് ഇസാം മുഹമ്മദ് ഇസ്ഹാഖ് അല്‍ അബ്ബാസി, ശൈഖ് മുഹമ്മദ് ജഅ്ഫര്‍ മുഹമ്മദ് അല്‍ ജുഫൈരി, ശൈഖ് റാഷിദ് ഹസന്‍ അഹ്മദ് അല്‍ഐനൈന്‍, ഡോ. ഇബ്രാഹിം റാഷിദ് അല്‍ മുരൈഖി, ശൈഖ് അബ്ദുറഹ്മാന്‍ ദറാര്‍ അശ്ശാഇര്‍ എന്നിവരാണ് അംഗങ്ങള്‍. നാല് വര്‍ഷമാണ് കൗണ്‍സിലിന്റെ കാലാവധി.

Similar Posts