Bahrain
Bahrain
കോവിഡ് നിർദേശങ്ങൾ ലംഘിച്ച എട്ട് സ്ഥാപനങ്ങൾക്കെതിരെ ബഹ്റൈനിൽ നടപടി
|30 Jan 2022 2:41 PM GMT
കോവിഡ് നിർദേശങ്ങൾ ലംഘിച്ച എട്ട് റെസ്റ്റോറന്റുകൾക്കും കോഫിഷോപ്പിനുമെതിരെ നടപടി സ്വീകരിച്ചതായി ബഹ്റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിവിധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് നിയമ ലംഘനം കണ്ടെത്തിയത്. യെല്ലോ അലർട്ടിൽ പാലിക്കേണ്ട നിർദേശങ്ങൾ വീഴ്ച വരുത്തിയതായി കണ്ടെത്തുകയും നടപടി സ്വീകരിക്കുകയുമായിരുന്നു.
ആഭ്യന്തര മന്ത്രാലയം, വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രാലയം, ബഹ്റൈൻ ടൂറിസം ആന്‍റ് എക്സിബിഷൻ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്. 144 സ്ഥാപനങ്ങളിലാണ് കഴിഞ്ഞ ദിവസം അധികൃതർ പരിശോധന നടത്തിയത്.