Bahrain
ബഹ്​റൈൻ ആഗ്രഹിക്കുന്നത്​ അയൽ രാജ്യങ്ങളുമായി തുറന്ന സൗഹൃദം: ഹമദ്​ രാജാവ്​
Bahrain

ബഹ്​റൈൻ ആഗ്രഹിക്കുന്നത്​ അയൽ രാജ്യങ്ങളുമായി തുറന്ന സൗഹൃദം: ഹമദ്​ രാജാവ്​

Web Desk
|
31 Jan 2022 2:34 PM GMT

ബഹ്​റൈൻ ആഗ്രഹിക്കുന്നത്​ അയൽ രാജ്യങ്ങളുമായി തുറന്ന സൗഹൃദമാണെന്ന്​ രാജാവ്​ ഹമദ്​ ബിൻ ഈസ അൽ ഖലീഫ വ്യക്​തമാക്കി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ​പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയെ സ്വീകരിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മേഖലയിലെയും അന്താരാഷ്​ട്ര തലത്തിലെയും വിവിധ വിഷയങ്ങൾ ഇരുപേരും ചർച്ച ചെയ്​തു. മേഖലയിലുണ്ടായിക്കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങളും സാമ്പത്തിക രംഗത്തെ മാറ്റങ്ങളും രാജ്യത്തിന്​ എങ്ങിനെ ഗുണകരമാക്കാൻ കഴിയുമെന്ന ആശയങ്ങളും പങ്കുവെച്ചു.

സമാധാനം കൈവരിക്കുന്നതിന്​ സൗഹൃദപരമായ ബന്ധങ്ങളാണുണ്ടാവേണ്ടതെന്നും വിവിധ രാജ്യങ്ങളുമായി അത്തരത്തിലുള്ള രീതിയാണ്​ ബഹ്​​റൈൻ അവലംബിക്കുന്നതെന്നും ഹമദ്​ രാജാവ്​ പറഞ്ഞു. ലോകത്ത്​ സമാധാനപൂർണമായ അന്തരീക്ഷമുണ്ടാവണമെന്നും തീവ്രവാദവും ഭീകരതയും അവസാനിക്കേണ്ടതുമുണ്ട്​.

മാനവികത, സഹവർത്തിത്വം, സാഹോദര്യം എന്നിവ എല്ലാ പ്രതിസന്ധികൾക്കും പരിഹാരമാണെന്നും അദ്ദേഹം പറഞ്ഞു. യു.എൻ അടിസ്​ഥാനങ്ങൾ പാലിക്കാനും ഇതര രാഷ്​ട്രങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാതിരിക്കാനും സാധിക്കുന്ന അവസ്​ഥ സംജാതമാകേണ്ടതുണ്ട്​. പരസ്​പര സഹകരണവും സംവാദവും പ്രശ്​ന പരിഹാരങ്ങൾക്ക്​ വഴിയായി സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts