Bahrain
പരിസ്​ഥിതി സുരക്ഷക്കായി ശ്രമങ്ങൾ ശക്​തമാക്കുമെന്ന് ബഹ്റൈൻ
Bahrain

പരിസ്​ഥിതി സുരക്ഷക്കായി ശ്രമങ്ങൾ ശക്​തമാക്കുമെന്ന് ബഹ്റൈൻ

Web Desk
|
6 Jun 2023 3:51 AM GMT

ബഹ്റൈനിൽ പരിസ്​ഥിതി സുരക്ഷക്കായി ശ്രമങ്ങൾ ശക്​തമാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗം ആഹ്വാനം​ ചെയ്​തു. ജൂൺ അഞ്ച്​ ലോക പരിസ്​ഥിതി ദിനമായി ആചരിക്കുന്ന പശ്ചാത്തലത്തിലാണ്​ പ്ലാസ്റ്റിക്​ അടക്കമുള്ള മാലിന്യങ്ങളുടെ ആഘാതത്തിൽ നിന്നും പ്രകൃതിയെ സംരക്ഷിക്കുന്നതിനുള്ള പദ്ധതി ശക്​തിപ്പെടുത്താനും കാർബൺ ബഹിർഗമനം കുറക്കുന്നതിനായി കൂടുതൽ വൃക്ഷത്തൈകൾ നടുന്നതിനും തീരുമാനിച്ചിട്ടുള്ളത്​.

നടപ്പുവർഷം മൊത്തം 2,30,000 മരങ്ങൾ നടാനായിരുന്നു പ്ലാനുണ്ടായിരുന്നത്​. എന്നാലിത്​ 4,60,000 മരങ്ങളായി വർധിപ്പിക്കാനാണ്​ മന്ത്രിസഭ തീരുമാനം. യു.എൻ പരിസ്​ഥിതി സുരക്ഷാ പദ്ധതി പ്രകാരം 2035 ഓടെ നിലവിലുള്ള മരങ്ങളുടെ നാലിരട്ടിയാക്കാനാണ്​ നിർദേശമുള്ളത്.

Similar Posts