Bahrain
![വിദേശത്തുള്ള ബഹ്‌റൈൻ പൗരന്മാർ രണ്ടാം റൗണ്ട് വോട്ട് രേഖപ്പെടുത്തി വിദേശത്തുള്ള ബഹ്‌റൈൻ പൗരന്മാർ രണ്ടാം റൗണ്ട് വോട്ട് രേഖപ്പെടുത്തി](https://www.mediaoneonline.com/h-upload/2022/11/20/1333290-arzpntt94yp2022-11-161668574789resizedpic-1.webp)
Bahrain
വിദേശത്തുള്ള ബഹ്‌റൈൻ പൗരന്മാർ രണ്ടാം റൗണ്ട് വോട്ട് രേഖപ്പെടുത്തി
![](/images/authorplaceholder.jpg?type=1&v=2)
20 Nov 2022 2:28 PM GMT
വിദേശത്തുള്ള ബഹ്‌റൈൻ പൗരന്മാർ രണ്ടാം റൗണ്ട് വോട്ടെടുപ്പിൽ പങ്കാളികളായി. വിദേശ രാജ്യങ്ങളിലെ 37 എംബസികളിലും കോൺസുലേറ്റുകളിലുമാണ് വോട്ടിങ് കേന്ദ്രങ്ങൾ ഒരുക്കിയിരുന്നത്. കഴിഞ്ഞ ദിവസം പ്രാദേശിക സമയം രാവിലെ എട്ട് മുതൽ വൈകിട്ട് എട്ട് വരെയായിരുന്നു വോട്ടിങ് സമയം.
കോവിഡ് ബാധിതരായ 494 പേർ വോട്ട് രേഖപ്പെടുത്തി
കോവിഡ് ബാധിതരായ 494 പേർ വോട്ട് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കാര്യ ഡയരക്ടർ വ്യക്തമാക്കി. സനാബിസിലെ എക്‌സിബിഷൻ സെന്ററിലായിരുന്നു കോവിഡ് ബാധിതർക്ക് പ്രത്യേക വോട്ടിങ് കേന്ദ്രം ഒരുക്കിയിരുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയായിരുന്നു കോവിഡ് ബാധിതരെ വോട്ടിങ് കേന്ദ്രത്തിൽ സ്വീകരിക്കുകയും ആവശ്യമായ മുൻകരുതലുകളോടെ വോട്ട് ചെയ്യാൻ അവസരമൊരുക്കുകയും ചെയ്തത്.