Bahrain
Bahrain
ബഹ്‌റൈനിലെ ഏറ്റവും വലിയ റമദാൻ ടെന്റിന് തുടക്കമായി
|24 March 2023 4:59 AM GMT
ബഹ്‌റൈനിലെ ഏറ്റവും വലിയ റമദാൻ ടെന്റൊരുക്കി തർബിയ ഇസ്‌ലാമിക് സൊസൈറ്റി. ഉമ്മുൽ ഹസമിലെ കിങ് ഖാലിദ് പള്ളിയുടെ പുറം ഭാഗത്താണ് ടെന്റ് ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടനച്ചടങ്ങിൽ 1000ൽ അധികം പേർ സന്നിഹിതരായിരുന്നു.
എല്ലാ ദിവസവും ഇഫ്താർ, വിവിധ ഭാഷകളിലുള്ള ക്ലാസുകൾ, ഉദ്‌ബോധനങ്ങൾ, ഖുർആൻ പരിശീലനം, കർമശാസ്ത്ര വിഷയങ്ങളുടെ വിശദീകരണം എന്നിവ ഇവിടെ നിന്നും നൽകും. ദിനേന 1000 പേർക്ക് ഇവിടെ ഇഫ്താർ ഒരുക്കും. അസർ നമസ്‌കാര ശേഷം ടെന്റ് വിവിധ പരിപാടികൾ കൊണ്ട് സജീവമായിരിക്കുമെന്ന് തർബിയ ഭാരവാഹികൾ വ്യക്തമാക്കി.