Bahrain
ഇന്ത്യയും ബഹ്റൈനുമായി മികച്ച ഉഭയകക്ഷി ബന്ധം: ഇന്ത്യൻ അംബാസഡർ
Bahrain

ഇന്ത്യയും ബഹ്റൈനുമായി മികച്ച ഉഭയകക്ഷി ബന്ധം: ഇന്ത്യൻ അംബാസഡർ

Web Desk
|
26 Jan 2022 2:51 PM GMT

73ാം റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും ബഹ്റൈനിലെ ഇ​ന്ത്യൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ് ശ്രീ​വാ​സ്ത​വ ആ​ശം​സ നേ​ർ​ന്നു.ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ 75ാം വാ​ർ​ഷി​ക​വും ഇ​ന്ത്യ​യും ബ​ഹ്‌​റൈ​ൻ ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധം സ്ഥാ​പി​ച്ച​തി​ന്റെ സു​വ​ർ​ണ​ജൂ​ബി​ലി​യും ആ​ഘോ​ഷി​ക്കു​ന്ന വേ​ള​യി​ലാ​ണ് ഈ ​വ​ർ​ഷ​ത്തെ റി​പ്പ​ബ്ലി​ക് ദി​ന​വും എ​ന്ന​ത് കൂ​ടു​ത​ൽ സ​ന്തോ​ഷം ന​ൽ​കു​ന്നു.

കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലും ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം പു​രോ​ഗ​തി​യു​ടെ പാ​ത​യി​ലാ​ണ്. ബ​ഹ്‌​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്ദു​ൽ ല​ത്തീ​ഫ് ബി​ൻ റാ​ഷി​ദ് അ​ൽ സ​യാ​നി 2021 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​വും ഇ​ന്ത്യ​ൻ വി​ദേ​ശ കാ​ര്യ സ​ഹ മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ആ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ബ​ഹ്‌​റൈ​ൻ സ​ന്ദ​ർ​ശ​ന​വും പ​ര​സ്പ​ര​ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​ൻ ഉ​ത​കു​ന്ന​താ​യി​രു​ന്നു.

യു​വ​ജ​ന കാ​ര്യം, ഹൈ​​ഡ്രോ കാ​ർ​ബ​ൻ, ഐ.​ടി, ആ​രോ​ഗ്യം, ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ബ​ന്ധം പു​തി​യ ത​ല​ങ്ങ​ളി​ലേ​ക്ക് ഉ​യ​ർ​ന്നു. വ്യാ​പാ​ര​ത്തി​ലും നി​ക്ഷേ​പ​ത്തി​ലും ഉ​ൾ​പ്പെ​ടെ എ​ല്ലാ ത​ല​ങ്ങ​ളി​ലും ഇ​ന്ത്യ​യും ബ​ഹ്‌​റൈ​നും ത​മ്മി​ലു​ള്ള ബ​ന്ധം സു​സ്ഥി​ര​വും ശ​ക്ത​വു​മാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ന്ത്യ​യും ബ​ഹ്‌​റൈ​നും ത​മ്മി​ലെ വ്യാ​പാ​രം 1.1 ബി​ല്യ​ൺ ഡോ​ള​ർ ക​ട​ന്നു. ഇ​ന്ത്യ​യി​ൽ​നി​ന്ന് ബ​ഹ്റൈ​നി​ലേ​ക്കു​ള്ള നി​ക്ഷേ​പം 1.30 ബി​ല്യ​ൺ ഡോ​ള​റാ​യും ബ​ഹ്‌​റൈ​നി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള നി​ക്ഷേ​പം 180 മി​ല്യ​ൺ ഡോ​ള​റാ​യും ഉ​യ​ർ​ന്നു.

കോ​വി​ഡ് കാ​ല​ത്ത് ​ഇ​ന്ത്യ​ക്കാ​ർ അ​ട​ക്ക​മു​ള്ള പ്ര​വാ​സി​ക​ൾ​ക്ക് വാ​ക്സി​നേ​ഷ​ൻ ഉ​ൾ​പ്പെ​​ടെ ന​ൽ​കി​യ പി​ന്തു​ണ​ക്ക് ബ​ഹ്റൈ​നോ​ട് ക​ട​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യും ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും വ​ള​ർ​ച്ച​ക്കും വി​കാ​സ​ത്തി​നും ഒ​പ്പം ഉ​ഭ​യ​ക​ക്ഷി​ബ​ന്ധ​ത്തി​നും പ്ര​വാ​സി​ക​ൾ ന​ൽ​കു​ന്ന സം​ഭാ​വ​ന വ​ള​രെ വ​ലു​താ​ണെ​ന്നും സ​ന്ദേ​ശ​ത്തി​ൽ അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു.

Similar Posts