ബഹ്റൈനിൽ 12 വയസ്സ് മുതൽ ബൂസ്റ്റർ ഡോസ് നൽകും
|ബഹ്റൈനിൽ ബൂസ്റ്റർ ഡോസുകൾ 12 മുതൽ 17 വരെ പ്രായമുള്ള കൗമാരക്കാർക്ക് നൽകുന്ന പ്രക്രിയ ഉടൻ ആരംഭിക്കും. കോവിഡ് പ്രതിരോധ സമിതിയാണിക്കാര്യം അറിയിച്ചത്. സിനോഫാം വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ച കൗമാര പ്രായക്കാർക്ക് സിനോഫാം അല്ലെങ്കിൽ ഫൈസർ-ബയോഎൻടെക് ബൂസ്റ്റർ ഷോട്ടുകൾ നൽകുമെന്നും കോവിഡ് പ്രതിരോധ സമിതി വ്യക്തമാക്കി.
രണ്ടാമത്തെ ഡോസ് കഴിഞ്ഞ് ആറ് മാസം മുതലാണ് ബൂസ്റ്റർ ഡോസ് നൽകാൻ അനുമതിയുള്ളത്. എന്നാൽ, ഫൈസർ ബയോടെക് വാക്സിൻ സ്വീകരിച്ചവരാണെങ്കിൽ ആറുമാസം കഴിയുമ്പോൾ മാത്രമേ ഫൈസർ ബയോടെക് ബൂസ്റ്റർ ഡോസ് മാത്രമേ നൽകാൻ കഴിയുകയുള്ളൂ. ബൂസ്റ്റർ ഷോട്ട് ലഭിച്ചില്ലെങ്കിൽ ഈ പ്രായക്കാർക്കുള്ള ബി അവയർ മൊബൈൽ അപ്ളിക്കേഷനിൽ പച്ച ഷീൽഡ് മഞ്ഞ നിറത്തിലേക്ക് മാറില്ലെന്നും പ്രതിരോധ സമിതി അറിയിച്ചു