Bahrain
ദുബൈയിൽ ഉപയോഗിച്ച വാഹനങ്ങൾ വാങ്ങുന്നവർ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്
Bahrain

ദുബൈയിൽ ഉപയോഗിച്ച വാഹനങ്ങൾ വാങ്ങുന്നവർ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്

Web Desk
|
6 Oct 2022 7:25 PM GMT

മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ്​ അറിയാതെ ഈതട്ടിപ്പിന് ​ഇരയാകുന്നതെന്ന്​ അനുഭവസ്​ഥർ പറയുന്നു​.

ദുബൈയിൽ ഉപയോഗിച്ചവാഹനങ്ങൾ വാങ്ങുന്നവർ ജാഗ്രത പുലർത്തിയില്ലെങ്കിൽ കുടുങ്ങുമെന്ന്​ മുന്നറിയിപ്പ്​. ദുബൈയിൽ മീറ്ററിൽ കൃത്രിമം കാണിച്ചുള്ള ​തട്ടിപ്പ് ​വ്യാപകമായ സാഹചര്യത്തിലാണിത്​. കൂടുതൽ കിലോമീറ്റർ ഓടിയ വാഹനങ്ങളുടെ ഓഡോമീറ്ററിൽ കുറച്ച്​ കാണിച്ചാണ്​ തട്ടിപ്പ്​നടത്തുന്നത്.

കിലോമീറ്റർ കുറയുന്നതോടെ വാഹനങ്ങളുടെ വിലയിൽ ഗണ്യമായ വ്യത്യാസമുണ്ടാകും. മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ്​ അറിയാതെ ഈതട്ടിപ്പിന് ​ഇരയാകുന്നതെന്ന്​ അനുഭവസ്​ഥർ പറയുന്നു​. അനായാസം കൃത്രിമം​ നടത്താനും ഇതിലൂടെ സാധിക്കും.

അടുത്തിടെ അബൂദബിയിൽ സമാനമായ സംഭവം കോടതിക്ക്​ മുമ്പിലെത്തുകയും ചെയ്​തു. 65,000 കിലോമീറ്റർ ഓടിയെന്ന പരസ്യം കണ്ട്​ 1.15 ലക്ഷം ദിർഹമിനാണ്​ യുവതി കാർ വാങ്ങിയത്​. എന്നാൽ, പിന്നീട് ​നടന്ന പരിശോധനയിലാണ് ​കാർ മൂന്ന്​ ലക്ഷം കിലോമീറ്റർ ഓടിയതായി കണ്ടെത്തിയത്​. ഇതേ തുടർന്ന്​ ഇവർ കോടതിയെ സമീപിച്ചു. കരാർ റദ്ദാക്കാനും വാങ്ങിയ തുക തിരികെ നൽകാനും കോടതി ഉത്തരവിട്ടു.

ഇതുപോലുള്ള സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തെളിവ്​ സഹിതം ഉടൻ കോടതിയെ സമീപിക്കണമെന്ന് ​വിദഗ്​ധർ നിർദേശിക്കുന്നു. വാഹനം വാങ്ങി ആറ്​ മാസം വരെ ഇത്തരത്തിൽ കേസ്​ ഫയൽ ചെയ്യാൻ സമയമുണ്ട്​. ആറ്മാ സത്തിൽ കൂടുതൽ ഗാരന്‍റിയുണ്ടെങ്കിൽ, ഗാരന്‍റി കഴിയുന്നതിന് ​മുമ്പു​വരെ കേസ് ​നൽകാം. പണം തിരികെ ലഭിക്കുകയും ചെയ്യും. മൈലേജ്​ കൂടുതലുണ്ടെന്ന്​ കാണിച്ച്​ മീറ്ററിൽ കൃത്രിമം നടത്തിയുള്ള തട്ടിപ്പും​നടക്കുന്നുണ്ട്​.

വാഹനത്തിന്‍റെ സർക്യൂട്ട് ബോർഡ് ​മാറ്റിയാണ് ​മീറ്ററിൽ കൃത്രിമം കാണിക്കുന്നത്​. പ്രത്യേക ഉപകരണം ഉപയോഗിച്ചും ​കൃത്രിമം നടത്താം. യു.എ.ഇയിലെ വിവിധ വെരിഫൈഡ് ​കേന്ദ്രങ്ങളിൽ കാർ പരിശോധിച്ചാൽ വാഹനങ്ങളുടെ കിലോമീറ്റർ, മൈലേജ് ​ഉൾപെടെയുള്ള വിവരങ്ങൾ കൃത്യമായി അറിയാൻ കഴിയും. മുമ്പ്​ നടന്ന സർവീസുകൾ കൂടി വിലയിരുത്തി വേണം ഉപയോഗിച്ച വാഹനങ്ങൾ വാങ്ങാനെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ നിർദേശിക്കുന്നു.

Similar Posts