Bahrain
ക്രിപ്​റ്റോ കറൻസികളിൽ നിക്ഷേപിക്കുന്നതിനെതിരെ ബഹ്​റൈൻ സെൻട്രൽ ബാങ്ക്​ മുന്നറിയിപ്പ്​
Bahrain

ക്രിപ്​റ്റോ കറൻസികളിൽ നിക്ഷേപിക്കുന്നതിനെതിരെ ബഹ്​റൈൻ സെൻട്രൽ ബാങ്ക്​ മുന്നറിയിപ്പ്​

Web Desk
|
9 Feb 2022 2:49 PM GMT

ക്രിപ്​റ്റോ കറൻസികളിൽ നിക്ഷേപിക്കുന്നതിനെതിരെ ബഹ്​റൈൻ സെൻട്രൽ ബാങ്ക് ഗവർണർ റഷീദ്​ അൽ മിഅ്​റാജ്​​ മുന്നറിയിപ്പ്​ നൽകി. ഇതിനെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുള്ളതും അപകട സാധ്യത കൂടുതലുമാണെന്നാണ്​ വ്യക്​തമായിട്ടുള്ളത്​.

ക്രിപ്​റ്റോ കറൻസികൾ യഥാർഥ കറൻസികളായി കണക്കാക്കുന്നില്ല. മറിച്ച്​ അവ മറ്റ്​ ആസ്​തികൾ പോലുള്ള ആസ്​തികളാണ്​. പാർലമെന്‍റിലെ ചോദ്യത്തിനുത്തരമായാണ്​ ഇത്​ സംബന്ധിച്ച്​ അദ്ദേഹം മറുപടി നൽകിയത്​. സാമൂഹിക മാധ്യമങ്ങളിലുടെ ഇത്​ സംബന്ധിച്ച പരസ്യങ്ങൾ വരികയും അതിൽ പലരും നിക്കഷേപിക്കുകയും ചെയ്യാറുണ്ട്. അപകട സാധ്യത കൂടുതലുള്ളതിനാൽ ഇതിൽ ഏർപ്പെടുന്നത്​ വളരെ ജാഗ്രതയോടെയായിരിക്കണമെന്ന്​ പല രാജ്യങ്ങളും മുന്നറിയിപ്പ്​ നൽകിയിട്ടുമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts