Bahrain
Bahrain
ബഹ്റൈനിൽ വടക്കു പടിഞ്ഞാറൻ കാറ്റിന് സാധ്യത
|5 Oct 2023 2:35 AM GMT
രാജ്യത്ത് വടക്കു പടിഞ്ഞാറൻ കാറ്റിന് സാധ്യതയുളളതായി കാലാവസ്ഥ വിഭാഗം അറിയിച്ചു. ഇതുകാരണം അന്തരീക്ഷ താപനിലയും ഈർപ്പവും കുറയാൻ സാധ്യതയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
ഇന്ന് തുടങ്ങുന്ന കാറ്റ് ശനി വരെ നീണ്ടു നിൽക്കും. ചില സന്ദർഭങ്ങളിൽ ഇത് ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.