Bahrain
വിദ്യാർഥികൾക്കുള്ള സമ്പർക്ക വിലക്ക്​ ഒഴിവാക്കി
Bahrain

വിദ്യാർഥികൾക്കുള്ള സമ്പർക്ക വിലക്ക്​ ഒഴിവാക്കി

Web Desk
|
20 Feb 2022 12:14 PM GMT

ബഹ്റൈനിൽ വിദ്യാർഥികൾക്കുള്ള സമ്പർക്ക വിലക്ക്​ ഒഴിവാക്കിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ദിനേന ക്ലാസി​ലെത്തുന്നതിനുള്ള കോവിഡ്​ റാപിഡ്​ ടെസ്​റ്റും ഒഴിവാക്കിയിട്ടുണ്ട്​. കോവിഡ്​ പ്രതിരോധ സമിതിയുടെ നിർദേശത്തിന്‍റെ വെളിച്ചത്തിൽ ആരോഗ്യ മ​ന്ത്രാലയം സമ്പർക്ക വിലക്ക്​ ഒഴിവാക്കിയ പശ്ചാത്തലത്തിലാണ്​ വിദ്യാഭ്യാസ മന്ത്രാലയവും തീരുമാനമെടുത്തിട്ടുള്ളത്​.

കോവിഡ്​ ലക്ഷണങ്ങളുള്ള വിദ്യാർഥികൾ റാപിഡ്​ ടെസ്​റ്റ്​ എടുക്കുകയും അതിൽ പോസിറ്റീവ്​ ആവുകയും ചെയ്​താൽ പി.സി.ആർ ടെസ്റ്റ്​ നടത്തണമെന്നും നിർദേശമുണ്ട്.

Similar Posts