Bahrain
![കോവിഡ് ബാധിതനുമായി സമ്പർക്കം: ബഹ്‌റൈനില്‍ പള്ളി ഒരാഴ്ച അടച്ചിടാൻ നിർദേശം കോവിഡ് ബാധിതനുമായി സമ്പർക്കം: ബഹ്‌റൈനില്‍ പള്ളി ഒരാഴ്ച അടച്ചിടാൻ നിർദേശം](https://www.mediaoneonline.com/h-upload/2022/01/12/1269542-adobestock335100233.webp)
Bahrain
കോവിഡ് ബാധിതനുമായി സമ്പർക്കം: ബഹ്‌റൈനില്‍ പള്ളി ഒരാഴ്ച അടച്ചിടാൻ നിർദേശം
![](/images/authorplaceholder.jpg?type=1&v=2)
12 Jan 2022 3:38 PM GMT
കോവിഡ് ബാധിതനായ വ്യക്തി പ്രാർഥനക്കെത്തി മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെട്ട സാഹചര്യത്തിൽ ഉത്തര ഗവർണറേറ്റിലെ ഒരു പള്ളി ഒരാഴ്ചക്ക് അടച്ചിടാൻ നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രാലയം നിർദേശിച്ചു. കോവിഡ് പ്രതിരോധ സമിതിയുടെ നിർദേശമനുസരിച്ചാണ് നടപടി. രാജ്യത്ത് പള്ളികളിൽ കോവിഡ് മുൻകരുതൽ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധിക്യതർ കർശനമായി നിർദേശം നൽകിയിരുന്നു.