Bahrain
Courts strong support for countrys media
Bahrain

രാജ്യത്തെ മാധ്യമങ്ങൾക്ക് കോടതിയുടെ ശക്തമായ പിന്തുണ: ഒ.ഐ.സി.സി ബഹ്‌റൈൻ

Web Desk
|
6 April 2023 9:30 AM GMT

രാജ്യത്തെ ഭരണാധികാരികൾ തങ്ങളുടെ താൽപര്യങ്ങൾക്ക് വഴങ്ങാത്ത മാധ്യമസ്ഥാപനങ്ങളെ ഇല്ലായ്മ ചെയ്യാൻ നടത്തുന്ന നടപടികൾക്കെതിരെ കോടതിയുടെ ഭാഗത്തുനിന്നുണ്ടായ ഏറ്റവും വലിയ പ്രഹരമാണ് മീഡിയവൺ കേസിൽ സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടായ വിധിയെന്ന് ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അഭിപ്രായപ്പെട്ടു.

ജനാധിപത്യത്തിന്റെ വിജയമായി ഈ വിധിയെ കാണാൻ സാധിക്കും. രാജ്യത്തെ ജനങ്ങൾക്ക് സത്യം അറിയാനുള്ള അവകാശമുണ്ട്. സത്യം പുറത്തുപറയുന്ന മാധ്യമ സ്ഥാപനങ്ങളെയും രാഷ്ട്രീയ നേതാക്കളെയും കള്ളക്കേസുകളിൽ കുടുക്കി ജയിലിൽ അടക്കാനാണ് ഭരണാധികാരികൾ ശ്രമിക്കുന്നത്.

ഇതിനെതിരെ ജനാധിപത്യവിശ്വാസികൾ ഒന്നിച്ചു മുന്നോട്ടുപോകണം. നീതിബോധത്തോടെ പ്രവർത്തിക്കുന്ന മാധ്യമസ്ഥാപനങ്ങളെ കഴിഞ്ഞ ഒമ്പതു വർഷമായി സർക്കാർ നിയന്ത്രണത്തിന്റെ ഭാഗമായി റെയ്ഡ് നടത്തി ബുദ്ധിമുട്ടിക്കുകയാണ്. കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാൻ മീഡിയവണിന് ഈ വിധി ശക്തി പകരുമെന്നും അദ്ദേഹം പറഞ്ഞു.

Similar Posts