Bahrain
കോ​വി​ഡ്​ കാ​ല​ത്ത്​ നി​യ​മി​ച്ച ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ   കാ​ലാ​വ​ധി നീ​ട്ടി​ല്ലെന്ന് സൂചന
Bahrain

കോ​വി​ഡ്​ കാ​ല​ത്ത്​ നി​യ​മി​ച്ച ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ കാ​ലാ​വ​ധി നീ​ട്ടി​ല്ലെന്ന് സൂചന

Web Desk
|
17 March 2022 1:07 PM GMT

ബഹ്റൈനിൽ കോ​വി​ഡ്​ കാ​ല​ത്ത്​ പ്ര​ത്യേ​ക ഡ്യൂ​ട്ടി​ക​ൾ​ക്കാ​യി നി​യ​മി​ച്ച വി​ദേ​ശി​ക​ളാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ ക​രാ​ർ കാ​ലാ​വ​ധി നീ​ട്ടി​ല്ലെ​ന്ന് സൂചന. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ​യാ​ണ്​ ഇ​വ​രു​ടെ ക​രാ​ർ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കു​ന്ന​ത്. ആ​രോ​ഗ്യ മ​ന്ത്രി ഫാ​ഇ​ഖ ബി​ൻ​ത്​ സ​ഈ​ദ്​ അ​സ്സാ​ലി​ഹാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം പാ​ർ​ല​മെ​ന്‍റി​ൽ ഇ​തു​സം​ബ​ന്ധി​ച്ച സൂ​ച​ന ന​ൽ​കി​യ​ത്.

കോ​വി​ഡ്​ കാ​ല​ത്തെ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചാ​ണ്​ താ​ൽ​ക്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ൽ വി​ദേ​ശ​ത്തു​നി​ന്ന്​ ഡോ​ക്ട​ർ​മാ​രും ന​ഴ്​​സു​മാ​രും ഉ​ൾ​പ്പെ​ടെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ കൊ​ണ്ടു​വ​ന്ന​തെ​ന്ന്​ ആ​രോ​ഗ്യ മ​​ന്ത്രി പ​റ​ഞ്ഞു. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്​ ഇ​വ​രെ കൂ​ടു​ത​ലാ​യും നി​യോ​ഗി​ച്ച​ത്. കോ​വി​ഡ്​ കേ​സു​ക​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​രു​ടെ സേ​വ​ന കാ​ലാ​വ​ധി നീ​ട്ടി​ന​ൽ​കേ​ണ്ടി​വ​ന്നു.

കോ​വി​ഡ്​ ഏ​താ​ണ്ട്​ അ​വ​സാ​നി​ക്കാ​റാ​യെ​ന്നാ​ണ്​ നി​ല​വി​ലെ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. അ​തി​നാ​ൽ, വി​ദേ​ശി​ക​ളാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ ക​രാ​ർ കാ​ലാ​വ​ധി ഇ​നി നീ​ട്ടി​ന​ൽ​കേ​ണ്ടി​വ​രു​മെ​ന്ന്​ ക​രു​തു​ന്നി​ല്ലെ​ന്നും മ​​ന്ത്രി പ​റ​ഞ്ഞു. കോ​വി​ഡ്​ പ​രി​ച​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ ബ​ഹ്​​റൈ​നി​ക​ളെ ആ​രെ​യും ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ച്ചി​ട്ടി​ല്ല.

ഡോ​ക്ട​ർ​മാ​രാ​യും ന​ഴ്​​സു​മാ​രാ​യും അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ ജീ​വ​ന​ക്കാ​രാ​യും 2020ൽ 566 ​സ്വ​ദേ​ശി​ക​ളെ​യാ​ണ്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നി​യ​മി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 330 പേ​രെ​യും നി​യ​മി​ച്ചെ​ന്ന്​ മ​ന്ത്രി അ​റി​യി​ച്ചു.

Similar Posts