Bahrain
വ്യാപാര തട്ടിപ്പ്​ കേസിലെ പ്രതി​യെ വെറുതെ വിട്ടു
Bahrain

വ്യാപാര തട്ടിപ്പ്​ കേസിലെ പ്രതി​യെ വെറുതെ വിട്ടു

Web Desk
|
18 March 2022 11:00 AM GMT

ബഹ്റൈനിൽ വ്യപാര തട്ടിപ്പ്​ കേസിലെ പ്രതി​യെ വെറുതെ വിടാൻ റിവിഷൻ കോടതി ഉത്തരവിട്ടു. 40 കാരനായ പ്രതിക്ക്​ നേരത്തെ ഫസ്​റ്റ്​ ക്ലാസ്​ കോടതി ഒരു വർഷം തടവിനും 1000 ദിനാർ പിഴയടക്കാനും വിധിച്ചിരുന്നു.

എന്നാൽ തന്‍റെ കക്ഷി കുറ്റമൊന്നും ചെയ്​തിട്ടില്ലെന്ന്​ അഭിഭാഷകൻ വാദിച്ചു. ഒരു കമ്പനിയുടെ ​പാർട്​ണറായ അദ്ദേഹത്തിന്‍റെ പിതാവ് മരണ​​പ്പെട്ട​പ്പോൾ പാർട്​ണർഷിപ്പ്​ കക്ഷിയിലേക്ക്​ വന്നു ചേരുകയായിരുന്നു. തുടർന്ന്​ കമ്പനിയിലെ ചില ജീവനക്കാർ, വാഹനങ്ങളുടെ ഡ്യൂപ്ലിക്കേറ്റ്​ സ്​പെയർ പാർട്​സ്​ ഒറിജിനലെന്ന വ്യാജേന വിൽപന നടത്തുന്നതിനായി ലേബലൊട്ടിക്കുന്നതിനിടെയാണ് ഇതിന്‍റെ ഉത്തരവാദിത്വം തന്‍റെ കക്ഷിക്കാണെന്ന്​ തെറ്റിദ്ധരിച്ച് വാണിജ്യ, വ്യവസായ, ടൂറിസം മ​ന്ത്രാലയത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ​ കേസ്​ ഫയൽ ചെയ്​തതും കോടതി ശിക്ഷ വിധിച്ചതും.

എന്നാൽ തന്‍റെ കക്ഷി ബിസിനസ് പങ്കാളി മാത്രമാണെന്നും കമ്പനി ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നത്​ കമ്പനി ഡയരക്​ടർ കൂടിയായ സഹ നിക്ഷേപകനാണെന്ന്​ വാദിച്ചതിന്‍റെ അടിസ്​ഥാനത്തിലാണ് ശിക്ഷ ഒഴിവാക്കാൻ റിവിഷൻ കോടതി വിധിച്ചത്​.

Similar Posts