ക്രൈസ്തവ യുവജന പ്രസ്ഥാനത്തിൻ്റെ വജ്രജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
|ഒരു വർഷം നീണ്ടുനിൽക്കുന്ന വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിരവധി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു
ബഹ്റൈൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന കൂട്ടായ്മയായ സെൻറ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിെൻറ വജ്രജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. മലങ്കര ഓർത്തഡോക്സ് സഭയുടെ മധ്യപൂർവ ദേശത്തെ മാതൃദേവാലയമാണ് ബഹ്റൈൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ.
മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. ഇടവക വികാരിയും പ്രസിഡൻറുമായ ഫാ. ബിജു ഫിലിപ്പോസ് കാട്ടുമാറ്റത്തിൽ അധ്യക്ഷത വഹിച്ചു. ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ് തിരുമേനി, യുവജനപ്രസ്ഥാനം കേന്ദ്ര പ്രസിഡൻറ് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനി എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി.
ഇടവക ട്രസ്റ്റി സി.കെ. തോമസ്, സെക്രട്ടറി ജോർജ് വർഗീസ്, ഇന്ത്യൻ ക്ലബ് പ്രസിഡൻറും ഇടവകാംഗവുമായ കെ.എം. ചെറിയാൻ, യുവജനപ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ. അജി കെ. തോമസ്, ബോംബെ ഭദ്രാസന സെക്രട്ടറി ഫാ. ജോർജ് എബ്രഹാം, കമ്മിറ്റി അംഗം അജി ചാക്കോ, ബ്രദർ ജീവൻ ജോർജ് എന്നിവർ സംസാരിച്ചു.
യുവജനപ്രസ്ഥാനം വൈസ് പ്രസിഡൻറ് ബിബു എം. ചാക്കോ, ട്രഷറർ പ്രമോദ് വർഗീസ്, വജ്രജൂബിലി പ്രോഗ്രാം കൺവീനർ ജിനു ചെറിയാൻ എന്നിവർ പങ്കെടുത്തു. ബോണി എം. ചാക്കോ ബൈബിൾ വായിച്ച് ആരംഭിച്ച യോഗത്തിൽ യുവജന പ്രസ്ഥാനം സെക്രട്ടറി ഗീവർഗീസ് കെ.ജെ സ്വാഗതവും വജ്രജൂബിലി ജനറൽ കൺവീനർ ക്രിസ്റ്റി പി. വർഗീസ് നന്ദിയും പറഞ്ഞു. സ്നേഹ ആൻ മാത്യൂസ് ഡിസൈൻ ചെയ്ത ലോഗോ ചടങ്ങിൽ പ്രകാശനം ചെയ്തു.ഒരു വർഷം നീണ്ടുനിൽക്കുന്ന വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിരവധി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.