Bahrain
Employment and residency violations; 175 expatriates were deported within a week
Bahrain

തൊഴിൽ, താമസ നിയമലംഘനം; ഒരാഴ്ചക്കിടെ 175 പ്രവാസികളെ നാടുകടത്തി

Web Desk
|
22 May 2024 6:18 PM GMT

ബഹ്റൈനിൽ ഒരാഴ്ചക്കിടെ 1,512 പരിശോധനകളാണ് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തിയത്

മനാമ: ബഹ്‌റൈനിൽ നിയമവിരുദ്ധമായി ജോലി ചെയ്യുന്നവർക്കും അനധിക്യത താമസക്കാർക്കുമെതിരെയുള്ള നടപടികൾ തുടരുന്നു. ഒരാഴ്ചക്കാലത്തിനുള്ളിൽ തൊഴിൽ, താമസ നിയമം ലംഘിച്ചതായി കണ്ടെത്തിയ 175 പ്രവാസികളെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി രാജ്യത്ത് നിന്നും നാടു കടത്തി.

മേയ് 12നും 18നും ഇടയിലുള്ള ഒരാഴ്ച കാലയളവിൽ 1,512 പരിശോധനകളാണ് രാജ്യത്ത് നടന്നത്. ഈ കാലയളവിൽ, 11 സംയുക്ത പരിശോധനാ ക്യാമ്പയിനുകളും നടന്നു. ഈ വർഷം ഇതുവരെ എൽ.എം. ആർ.എ 16,279 പരിശോധനകളും 230 സംയുക്ത കാമ്പെയിനുകളും നടന്നതായി അധിക്യതർ അറിയിച്ചു. 1,323 നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്യുകയും 2,156 നിയമവിരുദ്ധ തൊഴിലാളികളെ നാടുകടത്തുകയും ചെയ്തിട്ടുണ്ട്.

നാഷണാലിറ്റി, പാസ്‌പോർട്ട് ആൻറ് റെസിഡൻറ്‌സ് അഫയേഴ്‌സ്, പൊലീസ്ഡ യറക്ടറേറ്റ്, വാണിജ്യ, വ്യവസായ മന്ത്രാലയം, ഉത്തര മേഖല മുനിസിപ്പൽ കൗൺസിൽ, ദക്ഷിണ മേഖല മുനിസിപ്പൽ കൗൺസിൽ എന്നിവയുടെ സഹകരണത്തോടെയാണ് എൽ.എം.ആർ.എ പരിശോധനകൾ നടത്തിയത്. അനധികൃത നിയമ വിരുദ്ധ വിദേശ തൊഴിലാളികളുടെ സാന്നിധ്യം അവസാനിപ്പിക്കുന്നതിന് കൂടുതൽ ശക്തമായ പരിശോധനകളും നടപടികളും വരും ദിവസങ്ങളിലുണ്ടാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.


Related Tags :
Similar Posts