ബഹ്‌റൈനില്‍ 100 അക്കാദമിക് സർട്ടിഫിക്കറ്റുകൾക്ക് തുല്യതാ സർട്ടിഫിക്കറ്റ് നൽകും
|100 അക്കാദമിക് സർട്ടിഫിക്കറ്റുകൾക്ക് തുല്യതാ സർട്ടിഫിക്കറ്റ് നൽകാൻ നാഷണൽ കമ്മിറ്റി ഫോർ അക്കാദമിക് ക്വാളിഫിക്കേഷൻ സമിതി തീരുമാനിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള പ്രസ്തുത സമിതി സ്കൂൾ അഫയേഴ്സ് ഡയറക്ടർ ഡോ. മുഹമ്മദ് മുബാറക് ബിൻ അഹ്മദിന്റെ നേതൃത്വത്തിൽ ചേരുകയും സർട്ടിഫിക്കറ്റുകളുടെ തുല്യത നൽകുന്നതിനുള്ള ചർച്ചകൾ നടത്തുകയും ചെയ്തു.
കഴിഞ്ഞ യോഗ മിനിറ്റ്സുകൾ അംഗീകരികുകയും സർട്ടിഫിക്കറ്റുകൾ അംഗീകരിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ വേഗത്തിലാക്കാൻ തീരുമാനിക്കുകയും ചെയ്തു.
ഡിേപ്ലാമ, ഡിഗ്രി, പി.ജി, ഡോക്ടറേറ്റ് എന്നീ മേഖലകളിലെ 100 സർട്ടിഫിക്കറ്റുകൾക്കാണ് തുല്യത അംഗീകരിക്കാൻ തീരുമാനിച്ചിട്ടുള്ളത്. 12 വിദ്യാഭ്യാസ യോഗ്യതയുടെ നിബന്ധനകൾ പൂർത്തീകരിക്കാത്തതിനാൽ തുല്യത നൽകാനുള്ള തീരുമാനമായിട്ടില്ല. ഇത് സംബന്ധിച്ച് പഠനം നടത്തിയ ശേഷം തീരുമാനിക്കുമെന്നും സമിതി വ്യക്തമാക്കി.