Bahrain
Bahrain
റമദാൻ മാസത്തിൽ ഉല്പന്നങ്ങൾക്ക് അമിത വില; പരിശോധന കർശനമാക്കി
|8 April 2022 12:26 PM GMT
ബഹ് റൈനിൽ റമദാൻ മാസത്തിൽ ഉല്പന്നങ്ങൾക്ക് അമിത വില ഈടാക്കുന്നത് തടയാൻ മന്ത്രാലയം ഉദ്യോഗസ്ഥരുടെ നേത്യത്വത്തിൽ വിപണി നിരീക്ഷണം ശക്തമാക്കി.
റമദാൻ മാസത്തിൻ്റെ ആരംഭത്തില്‍ തന്നെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പഴ വര്‍ഗങ്ങളും പച്ചക്കറികളും ബഹ് റൈനിലെ വിപണിയിലെത്തിയിരുന്നു. പഴം, പച്ചക്കറി, മാംസ വിപണിയെല്ലാം സജീവമായതോടെയാണ് പല വസ്തുക്കളും അമിത വിലയിലാണ് കച്ചവക്കാർ വിൽക്കുന്നത്.
ഇതോടെയാണ് വിപണിയില്‍ ചൂഷണം നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനായി മന്ത്രാലയം ഉദ്യോഗസ്ഥരുടെ നേത്യത്വത്തിലുള്ള വിപണി പരിശോധന വ്യാപകമാക്കിയത്. വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത മേൽ നോട്ടത്തിൽ നടക്കുന്ന വിപണി നിരീക്ഷണത്തിൽ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കർശന ശിക്ഷനൽകുമെന്ന് അധിക്യതർ അറിയിച്ചു.