Bahrain
പ്രളയക്കെടുതി; സുഡാന് സഹായവുമായി   ബഹ്‌റൈൻ റെഡ്ക്രസന്റ് സൊസൈറ്റി
Bahrain

പ്രളയക്കെടുതി; സുഡാന് സഹായവുമായി ബഹ്‌റൈൻ റെഡ്ക്രസന്റ് സൊസൈറ്റി

Web Desk
|
30 Aug 2022 5:27 AM GMT

പ്രളയക്കെടുതി അനുഭവിക്കുന്ന സുഡാന് ബഹ്‌റൈൻ റെഡ്ക്രസന്റ് സൊസൈറ്റിയുടെ സഹായം. 50,000 ദിനാറാണ് റെഡ്ക്രസന്റ് സൊസൈറ്റി നൽകിയത്. പ്രളയത്തെ തുടർന്ന് സുഡാനിൽ നിരവധി വീടുകൾ നശിക്കുകയും ഒട്ടേറെ പേർക്ക് കിടപ്പാടം നഷ്ടപ്പെടുകയും ചെയ്തിരുന്നു.









പ്രയാസങ്ങളിൽനിന്ന് കരകയറാൻ സുഡാന് വിവിധ തരത്തിലുള്ള സഹായം ആവശ്യമാണെന്ന വിലയിരുത്തലിലാണ് അടിയന്തിര സഹായമെത്തിക്കാൻ തീരുമാനിച്ചതെന്ന് ബഹ്‌റൈൻ റെഡ് ക്രസന്റ് സൊസൈറ്റി സെക്രട്ടറി ജനറൽ മുബാറക് അൽ ഹാദി വ്യക്തമാക്കി. ബഹ്‌റൈനിലെ വിവിധ സൊസൈറ്റികളും സന്മനസ്സുള്ളവരുമായി സഹകരിച്ച് കൂടുതൽ സഹായമെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts