Bahrain
ബഹ്റൈനിൽ പൊളിഞ്ഞു വീഴാറായ നാല്​ കെട്ടിടങ്ങൾ പൊളിച്ചു നീക്കി
Bahrain

ബഹ്റൈനിൽ പൊളിഞ്ഞു വീഴാറായ നാല്​ കെട്ടിടങ്ങൾ പൊളിച്ചു നീക്കി

Web Desk
|
7 March 2022 7:39 AM GMT

30 ലോഡ്​ മാലിന്യങ്ങളും നീക്കം ചെയ്​തു

ബഹ്റൈനിൽ പൊളിഞ്ഞു വീഴാറായ നാല്​ കെട്ടിടങ്ങൾ പൊളിച്ചു നീക്കിയതായി കാപിറ്റൽ മുനിസിപ്പൽ അധികൃതർ അറിയിച്ചു. അദ്​ലിയയിലെ ടൂറിസം മേഖലയയായ 338 ാം നമ്പർ ​േബ്ലാക്കിലെ കെട്ടിടങ്ങാണ്​ പൊളിച്ചു മാറ്റിയത്​. കൂടാതെ 30 ലോഡ്​ മാലിന്യങ്ങളും നീക്കം ചെയ്​തു.

നേരത്തെ 25 ലോഡ്​ കാർഷിക മാലിന്യങ്ങളും കെട്ടിട നിർമാണ മാലിന്യങ്ങളും നീക്കം ചെയ്​തിരുന്നു. കാപിറ്റൽ മുനിസിപ്പൽ പരിധിയിൽ നിയമ ലംഘനങ്ങളും പൊളിഞ്ഞു വീഴാറായ കെട്ടിടങ്ങളും മതിലുകളും കണ്ടെത്തുന്നതിനായി​ പരിശോധന ശക്​തമാക്കുമെന്ന്​ അധികൃതർ വ്യക്​തമാക്കി. ​ഒഴിഞ്ഞു കിടക്കുന്ന ഭൂമികൾ ഉപയോഗ​ യോഗ്യമാക്കുന്നതിനും പദ്ധതിയുണ്ട്​.

രാജ്യത്തിന്‍റെ തലസ്​ഥാന നഗരിയെന്ന നിലക്ക്​ മനാമ വിനോദ സഞ്ചാര പ്രാധാന്യമുള്ളതാണ്. അതിനാൽ ശുചിത്വവും വെടിപ്പും നിലനിർത്തുന്നതിന് ​പ്രത്യേക ​ശ്രദ്ധ നൽകും. പൊളിഞ്ഞു വീഴാറായതോ​ പൊട്ടിപ്പൊളിഞ്ഞതോ ആയ കെട്ടിടങ്ങൾ ​ശ്രദ്ധയിൽ പെട്ടാൽ ഉടമകൾക്ക്​ അവ നേരെയാക്കാൻ ആവശ്യപ്പെട്ട്​ നോട്ടീസ്​ നൽകും. നിശ്ചിത സമയത്തിനകം ഉടമകൾ കെട്ടിടം പുനരുദ്ധരിച്ചിട്ടില്ലെങ്കിൽ അവ പൊളിച്ചു നീക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും​ അധികൃതർ അറിയിച്ചു.

Similar Posts