Bahrain
Online fraud
Bahrain

ഓൺലൈൻ തട്ടിപ്പ്​ നടത്തിയ നാല്​ പേർ പിടിയിൽ

Web Desk
|
5 Jun 2023 10:03 AM GMT

ബഹ്റൈനിൽ ഓൺലൈൻ തട്ടിപ്പ്​ നടത്തിയ നാല്​ പേർ പിടിയിലായതായി ദക്ഷിണ മേഖല പൊലീസ്​ ഡയറക്​ടറേറ്റ്​ അറിയിച്ചു. 23നും 36നും ഇടക്ക്​ പ്രായമുള്ളവരാണ്​ പിടിയിലായത്​.

ഓൺലൈൻ നിക്ഷേപത്തിന്​ പ്രേരിപ്പിച്ച്​ പണം തട്ടിയെടുത്തതിനെ തുടർന്നാണ്​ ഇത്​ സംബന്ധിച്ച്​ പരാതി നൽകിയത്​. പൊലീസ്​ നടത്തിയ ​അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു.

ഇവരിൽ നിന്നും തട്ടിപ്പ്​ നടത്തി സമ്പാദിച്ചതെന്ന്​ കരുതുന്ന പണവും കണ്ടെടുത്തിട്ടുണ്ട്​. പ്രതികളെ നിയമ നടപടികൾക്ക്​ വിധേയമാക്കുന്നതിന്‍റെ ഭാഗമായി റിമാന്‍റ്​ ചെയ്​തു.

Similar Posts