Bahrain
ബഹ്​റൈനി വനിതക്ക്​ ​​​​​​േഗ്ലാബൽ വിമൻ ലീഡർഷിപ്പ്​ അവാർഡ്​
Bahrain

ബഹ്​റൈനി വനിതക്ക്​ ​​​​​​േഗ്ലാബൽ വിമൻ ലീഡർഷിപ്പ്​ അവാർഡ്​

Web Desk
|
14 Feb 2022 10:59 AM GMT

മനാമ: ഗോൾഡൻ ട്രസ്റ്റ്​ കമ്പനി സ്​ഥാപകയും ചെയർപേഴ്​സണുമായ ലുലുവ മുതലഖ്​ റാഷിദ്​ അൽ മുതലഖിന്​ ​േഗ്ലാബൽ വിമൻസ്​ ലീഡർഷിപ്പ്​ അവാർഡ്​-2021 ലഭിച്ചു. എസ്​.എം.ഇ സ്​ട്രീറ്റ്​ ഇന്ത്യ ഏർപ്പെടുത്തിയ േഗ്ലാബൽ വിമൻ ലീഡർഷിപ്പ്​ അവാർഡിനാണ്​ ഇവർ അർഹയായിട്ടുള്ളത്​. സാമൂഹിക, സാമ്പത്തിക വളർച്ചയിലും സുസ്​ഥിരതയിലും ലുലുവയുടെ പങ്ക്​ വലുതാണെന്നും സാമ്പത്തിക വളർച്ചയിൽ വനിതകളെ പങ്കാളികളാക്കുന്നതിൽ അവർ വിജയിച്ചതായും തൊഴിൽ ശക്​തിയിൽ സ​ത്രീകളുടെ പങ്ക്​ അടയാളപ്പെടുത്തിയതായും അവാർഡ്​ കമ്മിറ്റി വിലയിരുത്തി.

മൂന്നു വർഷങ്ങൾക്ക്​ മുമ്പാണ്​ അവാർഡ്​ ഏർപ്പെടുത്തിയതെന്ന്​ എസ്​.എം.ഇ സ്​ട്രീറ്റ് പ്രതിനിധി ശ്രീ ഫാഇസ്​ അസ്​കരി വ്യക്​തമാക്കി. 65 രാജ്യങ്ങളിൽ നിന്നും അവാർഡിനുള്ള ​നോമിനേഷനുകൾ ലഭിച്ചിട്ടുണ്ട്​. ഇവരിൽ നിന്നും മികവ്​ പുലർത്തിയ ഏതാനും വനിതകൾക്കാണ്​ പുരസ്​കാരം നൽകിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്​തമാക്കി.

Similar Posts