ബഹ്‌റൈനില്‍ ആരോഗ്യ അനുബന്ധ മേഖലകള്‍ സ്വകാര്യവല്‍ക്കരിക്കില്ല
|ബഹ്‌റൈനില്‍ ആരോഗ്യ അനുബന്ധ മേഖലകള്‍ സ്വകാര്യ വല്‍ക്കരിക്കാന്‍ ഉദ്ദേശമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മേഖലയുടെ ഘടന പരിഷ്‌കരിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട സംശയത്തിന് മന്ത്രാലയം വ്യക്തത വരുത്തിയിരിക്കുന്നത്.
ആരോഗ്യ ഇന്‍ഷുറന്‍സ് നിയമമവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ആശു പത്രികള്‍ക്കും ഹെല്‍ത്ത് സെന്ററുകള്‍ക്കും സ്വയം ഭരണ രീതി ആവിഷ്‌കരിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിലും ഹെല്‍ത്ത് സെന്ററുകളിലും ആശുപത്രികളിലും ഉദ്യോഗസ്ഥരെ പുനര്‍വിന്യസിക്കും.
ആരോഗ്യ സേവനം മെച്ചപ്പെടുത്തുന്നതോടൊപ്പം സാങ്കേതിക സേവന സൗകര്യങ്ങള്‍ ചേര്‍ത്ത് വിപുലപ്പെടുത്തുകയും ജനങ്ങള്‍ക്ക് തൃപ്തികരമായ സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും. ആരോഗ്യ കാര്യ സുപ്രീം കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ ആരോഗ്യ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ഈ മേഖലയില്‍ പരിചയ സമ്പന്നരായ കമ്പനികളുടെ സഹായം തേടുകയും ചെയ്യുമെന്നും മന്ത്രാലയ അധികൃതര്‍ അറിയിച്ചു.