ബഹ്റൈനിൽ മുഴുവൻ മുനിസിപ്പൽ സേവനങ്ങളും 2023 ഓടെ ഡിജിറ്റലൈസ് ചെയ്യും
|ബഹ്റൈനിലെ മുഴുവൻ മുനിസിപ്പൽ സേവനങ്ങളും 2023 അവസാനത്തോട് കൂടി ഡിജിറ്റലൈസ് ചെയ്യുമെന്ന് മുനിസിപ്പൽ, കാർഷിക കാര്യ മന്ത്രാലയത്തിലെ മുനിസിപ്പൽ കാര്യ അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് ബിൻ അഹ്മദ് Dൽ ഖലീഫ വ്യക്തമാക്കി.
ഒട്ടുമിക്ക സേവനങ്ങളും നിലവിൽ ഡിജിറ്റലൈസ് ചെയ്തു കഴിഞ്ഞിട്ടുണ്ട്. ജനങ്ങൾ വേഗത്തിലും എളുപ്പത്തിലും മുനിസിപ്പൽ സേവനങ്ങൾ ലഭ്യമാക്കുന്നതിന് മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. കഴിഞ്ഞ ദിവസം മന്ത്രാലയത്തിന്റെ പുതിയ വെബ്സൈറ്റ് ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ ഉദ്ഘാടനം ചെയ്തിരുന്നു.
മുനിസിപ്പാലിറ്റി സേവനങ്ങളുടെ 75 ശതമാനവും വർഷാവസാനത്തോടെ ഡിജിറ്റലാകും. ബാക്കിയുള്ളവ അടുത്ത വർഷാവസാനത്തോടെ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇ-ഗവർമെന്റ് ആന്റ് ഇൻഫർമേഷൻ അതോറിറ്റിയുമായി സഹകരിച്ച് ഡിജിറ്റലൈസേഷൻ പദ്ധതികൾ പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.