Bahrain
ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ന്യൂസ് ലെറ്റർ പ്രകാശനം ചെയ്തു
Bahrain

ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ന്യൂസ് ലെറ്റർ പ്രകാശനം ചെയ്തു

Web Desk
|
4 Aug 2024 2:47 PM GMT

മനാമ: ബഹ്‌റൈനിൽ ഇന്ത്യൻ ലേഡീസ് അസോസിയേഷന്റെ (ഐ.എൽ.എ) ന്യൂസ് ലെറ്റർ 'ഐ.എൽ.എ കണക്ട്' പ്രകാശനം ചെയ്തു. സതേൺ ഗവർണറേറ്റ് പാർലമെൻറ് അംഗവും വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷ സമിതി വൈസ് ചെയർപേഴ്‌സനുമായ ഡോ. മറിയം അൽ ദൈൻ, സെൻട്രൽ ഗവർണറേറ്റിലെ ഇൻഫർമേഷൻ ആൻഡ് ഫോളോ-അപ് ഡയറക്ടർ യൂസഫ് ലോറി എന്നിവർ ചേർന്ന് പ്രിന്റ് പതിപ്പ് പ്രകാശനം ചെയ്തു.

ബോബ്സ്‌കോ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബോബൻ തോമസും ഐ.എൽ.എ പ്രസിഡൻറ് കിരൺ മാംഗ്ലേയും ചേർന്ന് ഡിജിറ്റൽ പതിപ്പ് ഉദ്ഘാടനം ചെയ്തു. അഞ്ജലി ഗുപ്ത, അനുപം കിംഗർ, അമൃത ലാംബ എന്നിവരാണ് എഡിറ്റർമാർ. സാമ്പത്തികം, കരകൗശലം, കല, സംസ്‌കാരികം തുടങ്ങിയ മേഖലകളിൽ ആർട്ടിക്കിളുകൾ പ്രസിദ്ധീകരിക്കും.

സംഘടനയുടെ പ്രവർത്തനങ്ങൾ, വരാനിരിക്കുന്ന ഇവന്റുകൾ, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, സാമൂഹിക ഇടപെടലുകൾ എന്നിവ ലക്ഷ്യമിട്ടുള്ള വാർത്തകളും നൽകും. ലേഖനങ്ങൾ ilaconnect2024@ gmail.com എന്ന വിലാസത്തിൽ അയക്കാം. ഡിജിറ്റൽ എഡിഷൻ കിട്ടാൻ ilabahrain.com വെബ്സൈറ്റ് സന്ദർശിക്കാം. ഐ.എൽ.എ സെപ്റ്റംബർ 20ന് ക്രൗൺ പ്ലാസയിൽ ദാണ്ഡിയ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Similar Posts