Bahrain
ബഹ്റൈനിൽ പരിശോധന ശക്​തമാക്കി
Bahrain

ബഹ്റൈനിൽ പരിശോധന ശക്​തമാക്കി

Web Desk
|
9 Oct 2022 12:00 PM GMT

ബഹ്റൈനിൽ നാഷണാലിറ്റി, പാസ്​പോർട്ട്​ ആന്‍റ്​ റെസിഡന്‍റ്​സ്​ അഫയേഴ്​സ്​ അതോറിറ്റി, കാപിറ്റൽ ഗവർണറേറ്റ്​ പൊലീസ്​ ഡയറക്​ടറേറ്റ്​ എന്നിവയുമായി സഹകരിച്ച്​ നിയമ വിരുദ്ധ വിദേശ തൊഴിലാളികളെ കണ്ടെത്തുന്നതിന്​ എൽ.എം.ആർ.എ പരിശോധന കർശനമാക്കി.

കഴിഞ്ഞ ദിവസം കാപിറ്റൽ ഗവർണറേറ്റ്​ പരിധിയിലെ വിവിധ സ്​ഥാപനങ്ങളിലായിരുന്നു പരിശോധന​. തൊഴിലിടങ്ങളിലും സ്​ഥാപനങ്ങളിലും പരിശോധന നടത്തിയതിൽ നിന്ന് നിയമം ലംഘിച്ച ഏതാനും പേരെ പിടികൂടിയിട്ടുണ്ട്​.

എൽ.എം.ആർ.എ നിയമം, താമസ നിയമം എന്നിവയടക്കം ലംഘിച്ചവരാണ്​ പിടിയിലായത്. ഇവർക്കെതിരെ ഉചിത നടപടികൾ സ്വീകരിക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. നിയമ ലംഘനങ്ങൾ തുടച്ചു നീക്കുന്നതുവരെ പ്രവർത്തനങ്ങൾ തുടരുമെന്നും ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു.

Related Tags :
Similar Posts