Bahrain
![കാന്തപുരം ബഹ്റൈനിൽ; ഐ.സി.എഫ് 45ാം വാർഷികം ഇന്ന് കാന്തപുരം ബഹ്റൈനിൽ; ഐ.സി.എഫ് 45ാം വാർഷികം ഇന്ന്](https://www.mediaoneonline.com/h-upload/2024/09/22/1443250-hvcxugcx.webp)
Bahrain
കാന്തപുരം ബഹ്റൈനിൽ; ഐ.സി.എഫ് 45ാം വാർഷികം ഇന്ന്
![](/images/authorplaceholder.jpg?type=1&v=2)
22 Sep 2024 1:48 PM GMT
മനാമ: ഐ.സി.എഫ് ബഹ്റൈൻറെ ആറു മാസക്കാലം നീണ്ടുനിൽക്കുന്ന 45ാം വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടന സമ്മേളനത്തിലും ഇൻറർനാഷണൽ മീലാദ് കോൺഫറൻസിലും പങ്കെടുക്കാനായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ബഹ്റൈനിലെത്തി.
ഇന്ന് വൈകീട്ട് ഏഴിന് സൽമാബാദ് ഗൾഫ് എയർ ക്ലബിൽ നടക്കുന്ന ഇന്റർനാഷനൽ മീലാദ് കോൺഫറൻസിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ മുഖ്യാതിഥിയാവും. വിവിധ ദേശീയ അന്തർദേശീയ നേതാക്കൾ പരിപാടിയിൽ സംബന്ധിക്കുമെന്ന് ഐ.സി.എഫ് ഭാരവാഹികൾ അറിയിച്ചു.