Bahrain
ബഹ്റൈൻ രാജാവ് അബൂദാബിയിൽ
Bahrain

ബഹ്റൈൻ രാജാവ് അബൂദാബിയിൽ

Web Desk
|
26 Jan 2022 9:30 AM GMT

യു.എ.ഇക്കെതിരിലുള്ള ഏത്​ അക്രമവും ബഹ്​റൈനെതിരിലുള്ള അക്രമണമായിട്ടാണ്​ മനസ്സിലാക്കുന്നതെന്നും ഹമദ്​ രാജാവ്​ പ്രഖ്യാപിച്ചു

ബഹ്റൈൻ രാജാവ്​ ഹമദ്​ ബിൻ ഈസ ആൽ ഖലീഫ യു.എ.ഇ സന്ദർശിക്കുന്നതി​ന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം അബൂദബിയിൽ എത്തി. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന കമാണ്ടറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാന്‍റെ നേതൃത്വത്തിൽ അദ്ദേഹത്തെ എയർപോർട്ടിൽ സ്വീകരിച്ചു.



പിന്നീട്​ അദ്ദേഹവുമായി കൂടിക്കാഴ്ചയും ചർച്ചയും നടത്തുകയും ഹൂതി തീവ്രവാദ അക്രമണത്തെക്കുറിച്ചും അതുണ്ടാക്കിയ നാശനഷ്​ടങ്ങളെ കുറിച്ചും ചർച്ച നടത്തുകയും ചെയ്​തു. തീവ്രവാദ ​അക്രമണവുമായി ബന്ധപ്പെട്ട്​ സ്വീകരിച്ച സുരക്ഷാ നടപടികളെക്കുറിച്ച്​ ശൈഖ്​ മുഹമ്മദ്​ വിശദീകരിച്ചു. ഭീരുത്വം നിറഞ്ഞതും മാനവിക വിരുദ്ധവും അന്താരാഷ്​ട്ര മര്യാദകൾക്കും എതിരായ അക്രമ​ണത്തെ ഹമദ്​ രാജാവ്​ അപലപിക്കുകയും ഇത്തരം പ്രവർത്തനങ്ങളെ ഒ​റ്റക്കെട്ടായി നേരിടേണ്ടതുണ്ടെന്ന്​ അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്​തു. തീവ്രവാദ അക്രമണങ്ങൾക്കെതിരെ യു.എ.ഇ സ്വീകരിച്ചു കൊണ്ടിരികുന്ന നടപടികൾക്ക്​ അദ്ദേഹം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്​തു. യു.എ.ഇക്കെതിരിലുള്ള ഏത്​ അക്രമവും ബഹ്​റൈനെതിരിലുള്ള അക്രമണമായിട്ടാണ്​ മനസ്സിലാക്കുന്നതെന്നും ഹമദ്​ രാജാവ്​ പ്രഖ്യാപിച്ചു.





Similar Posts