Bahrain
ഒമാൻ തൊഴിൽ മന്ത്രാലയ പ്രതിനിധികളെ എൽ.എം.ആർ.എയിൽ സ്വീകരിച്ചു
Bahrain

ഒമാൻ തൊഴിൽ മന്ത്രാലയ പ്രതിനിധികളെ എൽ.എം.ആർ.എയിൽ സ്വീകരിച്ചു

Web Desk
|
24 Feb 2022 8:57 AM GMT

ഒമാൻ തൊഴിൽ മന്ത്രാലയ പ്രതിനിധികളെ എൽ.എം.ആർ.എയിൽ സ്വീകരിച്ചു. എൽ.എം.ആർ.എ ചീഫ്​ എക്​സിക്യൂട്ടീവ്​ ജമാൽ ബിൻ അബ്​ദുൽ അസീസ്​ അൽ അലവിയുടെ നേതൃത്വത്തിൽ സംഘത്തിന്​ സ്വീകരണം നൽകി.

ഒമാൻ തൊഴിൽ മന്ത്രാലയത്തിലെ ട്രെയ്​നിങ്​ വിഭാഗം ഡയറക്​ടർ ഡോ. മുഹമ്മദ്​ മുസ്​തഫ അന്നജ്ജാറിന്‍റെ നേതൃത്വത്തിലുള്ള സംഘം എൽ.എം.ആർ.എയുടെ പ്രവർത്തനങ്ങൾ ചോദിച്ചറിയുകയും മതിപ്പ്​ രേഖപ്പെടുത്തുകയും ചെയ്​തു. തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പരസ്​പരം സഹകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്​തു.

ബഹ്​റൈനിലെ സാമ്പത്തിക സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി വിവിധ തൊഴിൽ മേഖലകളിൽ ശക്​തിപ്പെടുത്താനുള്ള ചർച്ചകളും നടന്നു. തൊഴിൽ വിപണി പരിഷ്​കരണത്തിന്​ എൽ.എം.ആർ.എ കൈ​ക്കൊണ്ട നടപടികൾ ഫലപ്രദമായിരുന്നുവെന്നും ഒമാൻ സംഘം വിലയിരുത്തി. വേതനം ഉറപ്പുവരുത്തുന്ന പദ്ധതി ഇതിൽ ഏറ്റവും ആകർഷണീയമായ ഒന്നാണ്​.

കൂടാതെ ഗാർഹിക തൊഴിലാളികൾക്ക്​ ഇൻഷുറൻസ്​ പരിരക്ഷ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകിയതും പ്രസ്​താവ്യമാണ്​. മനുഷ്യക്കടത്ത്​ തടയുന്നതിന്​ നടപ്പാക്കിയ പ്രവർത്തനങ്ങളിലും സംഘം മതിപ്പ്​ രേഖപ്പെടുത്തി. ബഹ്‌റൈനിലെ കോർപ്പറേറ്റ് ഐഡന്റിറ്റി ഉള്ള ഒരു സർക്കാർ സ്ഥാപനമാണ് എൽ.എം.ആർ.എ(ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി).

Similar Posts