Bahrain
![എൽ.എം.ആർ.എ സദാദ് കമ്പനിയുമായി സഹകരണക്കരാറിൽ ഒപ്പുവെച്ചു എൽ.എം.ആർ.എ സദാദ് കമ്പനിയുമായി സഹകരണക്കരാറിൽ ഒപ്പുവെച്ചു](https://www.mediaoneonline.com/h-upload/2023/02/08/1350605-bna-001-6b9db993-0d2d-4512-989c-9148f02c2170.webp)
Bahrain
എൽ.എം.ആർ.എ സദാദ് കമ്പനിയുമായി സഹകരണക്കരാറിൽ ഒപ്പുവെച്ചു
![](/images/authorplaceholder.jpg?type=1&v=2)
8 Feb 2023 10:42 AM GMT
പേയ്‌മെന്റ് ഗേറ്റ്‌വേയായ സദാദ് കമ്പനിയുമായി എൽ.എം.ആർ.എ ബഹ്‌റൈനിൽ സഹകരണക്കരാറിൽ ഒപ്പുവെച്ചു. സിത്ര വ്യവസായിക മേഖലയിലുള്ള എൽ.എം.ആർ.എ കേന്ദ്രത്തിൽ സദാദ് മെഷീൻ സ്ഥാപിക്കുന്നതിനാണ് കരാർ.
എൽ.എം.ആർ.എയെ പ്രതിനിധീകരിച്ച് ചീഫ് എക്‌സിക്യൂട്ടീവ് നൗഫ് അബ്ദുറഹ്മാൻ ജംഷീറും സദാദ് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഇൻചാർജ് ഡോ. മുഹമ്മദ് റഫ്അത് എന്നിവരുമാണ് കരാറിൽ ഒപ്പുവെച്ചത്. പേയ്‌മെന്റുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും സദാദുമായി സഹകരിക്കുന്നതിൽ ഏറെ സന്തോഷമുള്ളതായി നൗഫ് അബ്ദുറഹ്മാൻ ജംഷീർ വ്യക്തമാക്കി.