Bahrain
passedaway
Bahrain

ബഹ്റൈനിൽ മണ്ണാർക്കാട് സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി

Web Desk
|
8 May 2023 10:29 AM GMT

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടക്കുന്നു

ബഹ്റൈൻ: മണ്ണാർക്കാട് സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി. ഗോപാലകൃഷ്ണൻ കൃഷ്ണൻകുട്ടി (മനോജ്)യാണ് മരിച്ചത്. സൽമാനിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മനാമ അൽ ഹാഷ്മി ഗോൾഡ് സ്മിത്തിൽ സ്വർണപ്പണിയായിരുന്നു ജോലി. ഏഴ് വർഷമായി ബഹ്റൈനിൽ പ്രവാസിയാണ്.

കഴിഞ്ഞ 17 ന് നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആൻജി യോ പ്ലാസ്റ്റിക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. തുടർന്ന് ആരോഗ്യം വീണ്ടെുത്തുകൊണ്ടിരിക്കവെയാണ് ഹൃദയാഘാതമുണ്ടായത്. ഭാര്യയും രണ്ട് മക്കളുമുണ്ട്.വിശ്വകല സാംസ്കാരിക വേദിയുടെയും ബി.കെ.എസ്.എഫിന്റെയും നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടക്കുന്നു.

Related Tags :
Similar Posts