മെഡ്‌കെയര്‍, വെല്‍കെയര്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സ്‌നേഹാദരം
|കോവിഡ് കാലത്തും അതിനു ശേഷവും ബഹ്‌റൈനിലെ പ്രവാസികള്‍ക്കാവശ്യമായ സേവനം നടത്തിയ വെല്‍കെയറിന്റെയും ജീവന്‍ രക്ഷാ മരുന്നുകള്‍ നല്‍കുന്ന മെഡ്‌കെയറിന്റെയും മുന്‍നിര സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പ്രവാസി വെല്‍ഫെയര്‍, ബഹ്റൈന്‍ സ്‌നേഹാദരം ഒരുക്കി. ഡോ. അനൂപ് അബ്ദുല്ല മുഖ്യാതിഥിയായിരുന്നു.
കോവിഡ് മഹാമാരിയില്‍ ജോലിയും വരുമാനവുമില്ലാതെ പ്രയാസപ്പെട്ട ആയിരക്കണക്കിന് പ്രവാസികള്‍ക്ക് സാന്ത്വനമാകാന്‍ വെല്‍കെയറിന് സാധിച്ചതായി ചടങ്ങില്‍ അധ്യക്ഷനായ പ്രവാസി വെല്‍ഫെയര്‍ ബഹ്റൈന്‍ പ്രസിഡന്റ് ബദറുദ്ദീന്‍ പൂവാര്‍ പറഞ്ഞു.
ഡോ. അനൂപ് അബ്ദുല്ല, ജമാല്‍ ഇരിങ്ങല്‍, റഷീദ സുബൈര്‍ എന്നിവര്‍ വെല്‍കെയര്‍ സന്നദ്ധ പ്രവര്‍ത്തകരെ പൊന്നാടയണിയിച്ചു. അബ്ദുല്‍ ഹഖ്, അബ്ദുല്‍ ജലീല്‍, ഫൈസല്‍ എം.എം, ഫസലു റഹ്മാന്‍, നൗമല്‍ റഹ്മാന്‍, മുനീര്‍ എം.എം, സമീര്‍ മനാമ, സമീറ നൗഷാദ് എന്നിവര്‍ സ്‌നേഹാദരവ് ഏറ്റുവാങ്ങി. പ്രവാസി വെല്‍ഫെയര്‍ എക്‌സിക്യൂട്ടീവ് അംഗം സിറാജ് പള്ളിക്കര സ്‌നേഹാദരവ് പ്രഭാഷണം നടത്തി. മെഡ്‌കെയര്‍, വെല്‍കെയര്‍ കണ്‍വീനര്‍ മജീദ് തണല്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി സി.എം മുഹമ്മദലി നന്ദിയും പറഞ്ഞു.