Bahrain
അന്താരാഷ്​ട്ര നാണയ നിധി പ്രതിനിധികളുമായി   ബഹ്റൈൻ വൈദ്യുത കാര്യ മന്ത്രി വാഇൽ ചർച്ച നടത്തി
Bahrain

അന്താരാഷ്​ട്ര നാണയ നിധി പ്രതിനിധികളുമായി ബഹ്റൈൻ വൈദ്യുത കാര്യ മന്ത്രി വാഇൽ ചർച്ച നടത്തി

Web Desk
|
3 Feb 2022 9:45 AM GMT

ബഹ്റൈൻ വൈദ്യുത കാര്യ മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക്​ അന്താരാഷ്​ട്ര നാണയ നിധി​​ പ്രതിനിധികളുമായി ചർച്ച നടത്തി. ഓൺ​ലൈനിൽ നടന്ന ചർച്ചയിൽ ​വൈദ്യുത, ജല മേഖലയിൽ കൈവരിച്ച നേട്ടങ്ങളെ കുറിച്ച്​ മന്ത്രി വിശദീകരിച്ചു.

ബഹ്​റൈനിലെ അടിസ്​ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട ചർച്ചകളും നടന്നു. സാമ്പത്തിക ഉത്തേജന പാക്കേജ്​ വഴി വിവിധ മേഖലകൾക്കുണ്ടാകുന്ന വളർച്ചയും പുരോഗതിയും ശക്​തമായിരിക്കുമെന്ന്​ ചർച്ചയിൽ പ​ങ്കെടുത്ത വൈദ്യുത, ജല കാര്യ അതോറിറ്റി സി.ഇ.ഒ ശൈഖ്​ നവാഫ്​ ബിൻ ഇബ്രാഹിം ആൽ ഖലീഫ വ്യക്​തമാക്കി.

സുസ്​ഥിര ഊർജ്ജ മേഖലയിൽ ഗണ്യമായ നേട്ടം 2022 - 2026 കാലയളവിൽ കൈവരിക്കാനാകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. മേഖലയിലും അന്താരാഷ്ട്ര തലത്തിലും വൈദ്യുത, ജല ​രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളും പുത്തൻ പ്രവണതകളും ചർച്ചയായി. സർവതോന്മുഖമായ വളർച്ച കൈവരിക്കുന്നതിന്​ ഇത്തരത്തിലുള്ള യോഗങ്ങൾ ഏറെ ഗുണകരമാകുമെന്ന്​ മന്ത്രി വാഇൽ പറയുകയും അന്താരാഷ്​ട്ര നാണയ നിധി സംഘത്തിന്​ നന്ദി രേഖപ്പെടുത്തുകയും ചെയ്​തു.

Similar Posts