ദേശീയദിനാഘോഷം; ബഹ്‌റൈനിൽ വിപുലമായ ഒരുക്കങ്ങൾ
|ഈ മാസം 16ന് നടക്കുന്ന ദേശീയ ദിനാഘോഷത്തിന്റെ ഒരുക്കങ്ങളിലാണ് ബഹ്‌റൈൻ. ഇതിന്റെ ഭാഗമായി, വ്യത്യസ്ത തരത്തിലുള്ള ആഘോഷപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വിവിധ സർക്കാർ അതോറിറ്റികളുടെയും മന്ത്രാലയങ്ങളുടെയും സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ ദേശീയദിനാഘോഷങ്ങളെ സ്വാഗതം ചെയ്തുള്ള പോസ്റ്റുകൾ നിറയുകയാണ്.
ബഹ്‌റൈൻ ആഘോഷം എന്ന പേരിലുള്ള പോസ്റ്ററിൽ 'ആദരണീയ രാജ്യം' എന്ന പേരിലുള്ള (ബലദുൽ കറം) എന്ന ഹാഷ്ടാഗുമുണ്ട്.
രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യമുയർത്തുന്ന പരിപാടികൾ ഏകീകൃത രൂപത്തിൽ വിവിധ ഗവർണറേറ്റുകളിൽ സംഘടിപ്പിക്കാനാണ് തീരുമാനം. മുഹറഖ് നൈറ്റ്‌സ് എന്ന പേരിൽ മുഹറഖിലെ വിവിധ പ്രദേശങ്ങളിൽ ഡിസംബർ ഒന്നു മുതൽ 10 വരെ സംഘടിപ്പിക്കുന്ന പരിപാടികളോടെയാണ് 'ബഹ്‌റൈനുനാ' (നമ്മുടെ ബഹ്‌റൈൻ) ആഘോഷത്തിന് തുടക്കമായത്. സംഗീതപരിപാടികൾ, ശിൽപശാലകൾ, പ്രദർശനങ്ങൾ തുടങ്ങിയവയെല്ലാം മുഹറഖ് നൈറ്റ്‌സിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
www.peaerlingpath.bh എന്ന വെബ്‌സൈറ്റിൽ പരിപാടികൾ സംബന്ധിച്ച വിശദ വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. പാരമ്പര്യ, സാംസ്‌കാരിക അതോറിറ്റിയുമായി സഹകരിച്ച് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി ദേശീയ അവബോധം ശക്തിപ്പെടുത്തുന്നതിനുതകുന്ന വിവിധ പരിപാടികൾ ബഹ്‌റൈൻ ഫോർട്ടിൽ ആരംഭിച്ചു. പൊലീസ് ബാൻഡ് അടക്കമുള്ള സംഗീതപരിപാടികളും ഒരുക്കുന്നുണ്ട്..