Bahrain
![Odisha train disaster Odisha train disaster](https://www.mediaoneonline.com/h-upload/2023/06/05/1373299-wzuv9b4jlej9bddqe0q8.webp)
Bahrain
ഒഡിഷ ട്രെയിൻ ദുരന്തം; ബഹ്റൈൻ ഭരണാധികാരികൾ അനുശോചനമറിയിച്ചു
![](/images/authorplaceholder.jpg?type=1&v=2)
5 Jun 2023 9:51 AM GMT
ഒഡിഷയിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്കായി ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവർ ഇന്ത്യൻ പ്രസിഡന്‍റ് ദ്രൗപതി മുർമുവിന് അനുശോചനമറിയിച്ചു.
ദുരന്തങ്ങൾ നേരിടാനും ഇരകൾക്കാവശ്യമായ സഹായങ്ങളെത്തിക്കാനും ഇന്ത്യൻ സർക്കാരിന് സാധ്യമാകട്ടെയെന്നും ആശംസിച്ചു. പരിക്കേറ്റവർക്ക് ദ്രുതശമനം ആശംസിക്കുകയും ചെയ്തു.