ട്രാഫിക് വാരാചരണം സംഘടിപ്പിക്കുന്നു
|റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി ബഹ്‌റൈനില്‍ ട്രാഫിക് വാരാചരണം സംഘടിപ്പിക്കുന്നു. മാർച്ച് ആറ് മുതൽ 10 വരെയാണ് വാരാചരണം നടക്കുക. സാമൂഹിക പങ്കാളിത്തത്തോടെ ക്രിയാത്മകമായ റോഡ് ഉപയോഗം ശീലിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് ഇപ്രാവശ്യം നടപ്പിലാക്കുന്നത്.
പൊതു താൽപര്യം മുൻ നിർത്തി റോഡ് സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന് ശ്രമമുണ്ടാകണമെന്ന് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ശൈഖ് അബ്ദുറഹ്മാൻ ബിൻ അബ്ദുൽ വഹാബ് ആൽ ഖലീഫ വ്യക്തമാക്കി. ജനങ്ങളിൽ റോഡ് സുരക്ഷയെക്കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്തുന്നതിന് ഉപയുക്തമായ കാര്യങ്ങളാണ് ഇത്തവണ ചെയ്യുക. സ്വന്തം സുരക്ഷയോടൊപ്പം മറ്റുള്ളവരുടെ സുരക്ഷയും പ്രധാനമായി കാണുന്ന ഒരു മേഖലയാണ് റേഡ് ഉപയോഗം. വാഹനമോടിക്കുന്നവർ അതീവ ജാഗ്രതയോടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ പങ്കാളികളാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.