Bahrain
Bahrain
ഫലസ്തീനെതിരെ പോസ്റ്റ്; ബഹ്റൈനിൽ ഇന്ത്യൻ ഡോക്ടറെ പിരിച്ചുവിട്ടു
|19 Oct 2023 2:11 PM GMT
വ്യാപകവിമർശനത്തെ തുടർന്ന് സാമൂഹികമാധ്യമങ്ങളിലൂടെ ക്ഷമ ചോദിച്ചിരുന്നു
ഫലസ്തീനെതിരെ സാമൂഹിക മാധ്യമത്തിൽ വിദ്വേഷജനകമായ പോസ്റ്റിട്ടതിനെ തുടർന്ന് ബഹ്റൈനിൽ ഇന്ത്യൻ ഡോക്ടറെ സ്വകാര്യ ആശുപത്രി മാനേജ്മെൻറ് പിരിച്ചുവിട്ടു.
സ്വകാര്യ ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ വിഭാഗം ഡോക്ടറെയാണ് ഇസ്രായേലിനെ അനുകൂലിച്ചും ഫലസ്തീന് എതിരായും വിദ്വേഷ ജനകമായ പോസ്റ്റിട്ടതിന് പിരിച്ചുവിട്ടത്.
വ്യാപകവിമർശനമുയർന്നതിനെത്തുടർന്ന് അദ്ദേഹം പിന്നീട് സാമൂഹികമാധ്യമങ്ങളിലൂടെ ക്ഷമ ചോദിച്ചു. ഡോക്ടറുടെ പോസ്റ്റ് സാമൂഹികമര്യാദയുടെ ലംഘനവും സ്ഥാപനത്തിന്റെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനവുമായതിനാൽ നിയമനടപടി സ്വീകരിക്കുകയും ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.