ബഹ്റൈനിലേക്ക് യാത്ര പുറപ്പെടുന്നതിനു മുമ്പുള്ള പി.സി ആർ ടെസ്റ്റ് ഒഴിവാക്കി
|വാക്സിൻ എടുക്കാത്തവർ ബഹ്റൈനിലെത്തിയാൽ താമസ സ്ഥലത്ത് ക്വാറന്‍റീനിൽ കഴിയണമെന്നതടക്കമുള്ള മറ്റ് നിബന്ധനകൾ തുടരും
ബഹ്റൈനിലേക്ക് യാത്ര പുറപ്പെടുന്നതിനു മുമ്പുള്ള പി.സി ആർ ടെസ്റ്റ് ഒഴിവാക്കി. . ബഹ്റൈനിലേക്കുള്ള യാത്രാ നിബന്ധനകൾ ഇന്ന് ബഹ്റൈൻ സിവിൽ ഏവിയേഷൻസ് പുതുക്കി നിശ്ചയിച്ചത് പ്രകാരമാണിത്. പുതുക്കിയ യാത്രാ നിബന്ധനകൾ ഇന്നു മുതലാണ് നിലവിൽ വരുക.
ബഹ്റൈനിലേക്കുള്ള യാത്രക്കാർ നാട്ടിൽ നിന്ന് പുറപ്പെടുന്നതിനു മുമ്പ് ചെയ്യേണ്ടിയിരുന്ന കോവിഡ് പിസി ആർ ടെസ്റ്റ് ഇനി മുതൽ ആവശ്യമില്ല. യാത്ര പുറപ്പെടുന്നതിന് മുമ്പ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയാണു ബഹ്റൈൻ സിവിൽ ഏവിയേഷൻസിൻ്റെ പുതിയ തീരുമാന പ്രകാരം ഒഴിവാക്കിയത്. യാത്രക്കാർ ഇനി മുതൽ ബഹ്റൈനിലെത്തിയ ശേഷം എയർ പോർട്ടിൽ നിന്നുള്ള പി.സി.ആർ ടെസ്റ്റ് ചെയ്താൽ മതിയാകും. വാക്സിൻ എടുക്കാത്തവർ ബഹ്റൈനിലെത്തിയാൽ താമസ സ്ഥലത്ത് ക്വാറന്‍റീനിൽ കഴിയണമെന്നതടക്കമുള്ള മറ്റ് നിബന്ധനകൾ തുടരും.
ബഹ്റൈനിൽ പ്രതിദിന കോവിഡ് പോസിറ്റീവ് കേസുകളുടെ തോതിൽ വർധനവ് തുടരുന്ന പശ്ചാത്തലത്തിൽ അധികൃതർ മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. 7853 കോവിഡ് പോസിറ്റീവ് കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്.രാജ്യനിവാസികൾ കോവിഡ് മുൻകരുതൽ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജാഗ്രതയുടെ കാര്യത്തിൽ വിട്ടുവീഴ്ചയരുതെന്നും അധികൃതർ വ്യക്തമാക്കി.