റെയ്‌നി നൈറ്റ്; ശൈഖ് അബ്ദുല്ല ബിന്‍ ഖാലിദ് അല്‍ ഖലീഫ മുഖ്യാതിഥിയാകും
|മേയ് 27ന് ഗള്‍ഫ് മാധ്യമം സംഘടിപ്പിക്കുന്ന റെയ്‌നി നൈറ്റ് സംഗീതപരിപാടിയില്‍ മുഖ്യാതിഥിയായി സെയിന്‍ കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റര്‍ റിലേഷന്‍സ് ഡയരക്ടര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഖാലിദ് അല്‍ ഖലീഫ പങ്കെടുക്കും.
സെയ്ന്‍ ബഹ്‌റൈന്റെ സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍സ് ചുമതലകള്‍ വഹിക്കുന്ന ശൈഖ് അബ്ദുല്ല 2017 ജനുവരിയിലാണ് ചുമതലയേറ്റത്. രാജ്യത്തെ ഏറ്റവും വിജയകരമായ സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായ ലൈറ്റ് സ്പീഡ് കമ്യൂണിക്കേഷന്‍സ് സഹസ്ഥാപകന്‍കൂടിയായ ഇദ്ദേഹം ടെലികോം രംഗത്തെ പ്രമുഖ സംരംഭകനാണ്.
2007ല്‍ ബഹ്‌റൈനിലെ ആദ്യത്തെ വോയ്‌സ് ആന്‍ഡ് ഇന്റര്‍നെറ്റ് സര്‍വിസ് ആരംഭിച്ചത് ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ലുസാന്നെയിലുള്ള ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റില്‍നിന്ന് എം.ബി.എയും അമേരിക്കയിലെ ബെന്റ്‌ലി യൂനിവേഴ്‌സിറ്റിയില്‍നിന്ന് കമ്പ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസില്‍ ബാച്ചിലര്‍ ബിരുദവും നേടിയിട്ടുണ്ട്.ഗായകരായ സിത്താരയും ഹരീഷ് ശിവരാമകൃഷ്ണനും മെന്റലിസ്റ്റ് ആദിയും പങ്കെടുക്കുന്ന റെയ്‌നി നൈറ്റ്, ക്രൗണ്‍ പ്ലാസയിലാണ് അരങ്ങേറുക.