Bahrain
ബഹ്​റൈൻ കായിക ദിനാചരണത്തിൽ പങ്കാളികളാകാൻ നിർദേശം
Bahrain

ബഹ്​റൈൻ കായിക ദിനാചരണത്തിൽ പങ്കാളികളാകാൻ നിർദേശം

Web Desk
|
1 Feb 2022 2:58 PM GMT

മനാമ: ഫെബ്രുവരി 10 ബഹ്​റൈൻ കായിക ദിനമായി ആചരിക്കുന്ന പശ്ചാത്തലത്തിൽ മന്ത്രാലയങ്ങളും സർക്കാർ സ്​ഥാപനങ്ങളും അതോറിറ്റികളും ​വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിന്​ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ നിർദേശിച്ചു.

പ്രസ്​തുത ദിവസം പ്രവർത്തന സമയം പകുതിയായിരിക്കും. സമൂഹത്തിൽ ശാരീരിക വ്യായാമത്തിന്‍റെ പ്രാധാന്യം ശക്​തിപ്പെടുത്തുന്നതിനാണ്​ ഇത്തരമൊരു ദിനാചരണം സംഘടിപ്പിക്കുന്നത്​. ജനങ്ങളുടെ ആരോഗ്യ അവബോധം ശക്​തിപ്പെടുത്തുന്നതിനും രോഗമില്ലാത്ത സാമൂഹികാവസ്​ഥ സാധ്യമാക്കുന്നതിനും ഇത്​ വഴിയൊരുക്കുമെന്ന്​ കരുതുന്നതായി കാബിനറ്റ്​ ചൂണ്ടിക്കാട്ടി.

Similar Posts