Bahrain
ഇന്ത്യയുമായുള്ള ബന്ധം പ്രശംസനീയമെന്ന് ബഹ്‌റൈന്‍ തൊഴില്‍- ക്ഷേമ മന്ത്രി
Bahrain

ഇന്ത്യയുമായുള്ള ബന്ധം പ്രശംസനീയമെന്ന് ബഹ്‌റൈന്‍ തൊഴില്‍- ക്ഷേമ മന്ത്രി

Web Desk
|
30 May 2022 7:00 AM GMT

ബഹ്‌റൈന്‍-ഇന്ത്യ സൊസൈറ്റി ഭാരവാഹികളുമായി തൊഴില്‍, സാമൂഹിക ക്ഷേമ മന്ത്രിയും എല്‍.എം.ആര്‍.എ അധ്യക്ഷനുമായ ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ കൂടിക്കാഴ്ച നടത്തി. സൊസൈറ്റി അധ്യക്ഷന്‍ അബ്ദുല്‍റഹ്മാന്‍ മുഹമ്മദ് ജുമായുടെ നേതൃത്വത്തിലാണ് ഭാരവാഹികള്‍ മന്ത്രിയെ സന്ദര്‍ശിച്ചത്.

ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്താനും സാമൂഹിക, സാംസ്‌കാരിക രംഗത്തെ അനുഭവങ്ങള്‍ കൈമാറ്റം ചെയ്യുന്നതിനും സൊസൈറ്റി നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് ഇരുകൂട്ടരും ചര്‍ച്ച ചെയ്തു. ഇന്ത്യയുമായുള്ള ചരിത്രപരമായ ബന്ധത്തെയും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താന്‍ സൊസൈറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങളെയും മന്ത്രി അഭിനന്ദിച്ചു.

സംയുക്ത നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും തൊഴില്‍ വിപണിയില്‍ സാങ്കേതികാനുഭവങ്ങള്‍ കൈമാറ്റം ചെയ്യുന്നതിനും സൊസൈറ്റി വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Similar Posts