Bahrain
റിപ്പബ്ലിക്​ ദിനം: ഇന്ത്യൻ പ്രസിഡന്‍റിന് ബഹ്റൈൻ​ ഭരണാധികാരികൾ ആശംസ അറിയിച്ചു
Bahrain

റിപ്പബ്ലിക്​ ദിനം: ഇന്ത്യൻ പ്രസിഡന്‍റിന് ബഹ്റൈൻ​ ഭരണാധികാരികൾ ആശംസ അറിയിച്ചു

Web Desk
|
26 Jan 2022 2:05 PM GMT

ഇന്ത്യയുടെ 73 ാമത്​ റിപ്പബ്ലിക്​ ദിനത്തോടനുബന്ധിച്ച്​ രാജാവ്​ ഹമദ്​ ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ എന്നിവർ ഇന്ത്യൻ പ്രസിഡന്‍റ്​ ​രാംനാഥ്​ കോവിന്ദിന്​ ആശംസകൾ അറിയിച്ചു. പുരോഗതിയും വളർച്ചയും നേടി മുന്നോട്ടു കുതിക്കാനും വിവിധ മേഖലകളിൽ നേട്ടം കൈവരിക്കാനും ഇന്ത്യക്ക്​ സാധ്യമാക​ട്ടെയെന്ന്​ ഇരുപേരും ആശംസിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇരു നേതാക്കളും റിപ്പബ്ലിക്​ ദിനാശംസകൾ നേർന്നു.

Similar Posts