Bahrain
ഭീഷണിപ്പെടുത്തി കവർച്ച; നാല് പേർ പിടിയിൽ
Bahrain

ഭീഷണിപ്പെടുത്തി കവർച്ച; നാല് പേർ പിടിയിൽ

Web Desk
|
11 Nov 2022 1:55 PM GMT

ബഹ്‌റൈനിൽ ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ കേസിൽ നാല് പ്രതികളെ കാപിറ്റൽ പൊലീസ് ഡയരക്ടറേറ്റ് പിടികൂടി. പിടികൂടപ്പെട്ടവർ 18നും 39നുമിടയിൽ പ്രായമുള്ളവരാണ്. ഏഷ്യൻ വംശജരെ മർദിച്ചും ഭീഷണിപ്പെടുത്തിയുമാണ് പ്രതികൾ പണം, പേഴ്‌സ്, മൊബൈൽ ഫോൺ, ബാങ്ക് കാർഡ് എന്നിവ കവർന്നിരുന്നത്.

കാപ്പിറ്റൽ ഗവർണറേറ്റിലെ വിവിധ സ്ഥലങ്ങളിൽ ഇത്തരത്തിൽ കവർച്ച നടത്തിയതായി പരാതികളുണ്ടായിരുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. നിയമ നടപടികൾ സ്വീകരിക്കുന്നതിനായി ഇവരെ റിമാന്റ് ചെയ്തിരിക്കുകയാണ്.

Similar Posts