Bahrain
ഭിന്നശേഷിക്കാരായ കുട്ടികളെ സർക്കാർ   സ്‌കൂളുകളിൽ രജിസ്റ്റർ ചെയ്യിക്കുന്നതിന് പദ്ധതി
Bahrain

ഭിന്നശേഷിക്കാരായ കുട്ടികളെ സർക്കാർ സ്‌കൂളുകളിൽ രജിസ്റ്റർ ചെയ്യിക്കുന്നതിന് പദ്ധതി

Web Desk
|
29 Nov 2022 11:07 AM GMT

ബഹ്‌റൈനിലെ ഭിന്നശേഷിക്കാരായ കുട്ടികളെ സർക്കാർ സ്‌കൂളുകളിൽ രജിസ്റ്റർ ചെയ്യിക്കുന്നതിന് പദ്ധതിയുള്ളതായി വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅ വ്യക്തമാക്കി. ഭിന്നശേഷിക്കാരായ കുട്ടികളിൽ കൂടുതൽ സാമർഥ്യമുള്ളവരെ കണ്ടെത്തി സാധാരണ സ്‌കൂളുകളിൽ പഠിപ്പിക്കുന്നതിനാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്.

വിവിധ തരത്തിലുള്ള കുട്ടികളെ വിലയിരുത്തുന്നതിനും അവരുടെ ബുദ്ധിപരമായ വികസനം അളക്കുന്നതിനും പ്രത്യേക സംഘത്തെ തന്നെ തയാറാക്കിയിട്ടുണ്ട്. ഇതുവരെ സർക്കാർ സ്‌കൂളുകളിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത കുട്ടികൾക്കാണ് പദ്ധതി പ്രയോജനപ്പെടുക. വെയിറ്റിങ് ലിസ്റ്റിലുളള കുട്ടികളെ ആദ്യമായി പരിശോധനക്ക് വിധേയമാക്കുകയും അവരുടെ കാറ്റഗറി തീരുമാനിക്കുകയും ചെയ്യും.

ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്ക് ഇത് ഏറെ പ്രയോജനകരമാകുമെന്ന് മന്ത്രി വ്യക്തമാക്കി.

Similar Posts