സൗഹൃദ സന്ദേശവുമായി എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിക ബഹ്‌റൈനിലും
|ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് 'രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈനിലും മനുഷ്യ ജാലിക സംഘടിപ്പിച്ചു.
കോവിഡ് പ്രോട്ടോകാള്‍ പാലിച്ച് ഓഫ് ലൈനായി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും സൂം ഓണ്‍ലൈന്‍ സൗകര്യം ഉപയോഗപ്പെടുത്തി മറ്റു നിരവധി പേരും മനുഷ്യ ജാലികയില്‍ പങ്കെടുത്തു. സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ തേങ്ങാപട്ടണം പരിപാടി ഉദ്ഘാടനം ചെയ്തു.
സാഹിത്യകാരന്‍ കെ.പി രാമനുണ്ണി ചടങ്ങില്‍ വിശിഷ്ടാതിഥിയായി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്‍ അബ്ദുറശീദ് ഫൈസി വെള്ളായിക്കോട് പ്രമേയ പ്രഭാഷണം നടത്തി. ബഹ്‌റൈനിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ബിനു കുന്നന്താനം (ഒ.ഐ.സി സി), പ്രദീപ് (പ്രതിഭ-ബഹ്‌റൈന്‍), കെ.ടി സലീം(പൊതു പ്രവര്‍ത്തകന്‍), സമസ്ത ബഹ്‌റൈന്‍ ആക്ടിങ് സെക്രട്ടി എസ്.എം അബ്ദുല്‍ വാഹിദ്, അശ്‌റഫ് കാട്ടില്‍ പീടിക പ്രസംഗിച്ചു.
സയ്യിദ് യാസര്‍ ജിഫ്രി തങ്ങള്‍, ശാഫി വേളം, ശറഫുദ്ദീന്‍ മാരായമംഗലം, ഖാസിം റഹ്‌മാനി, ശഹീര്‍ കാട്ടാമ്പള്ളി, നവാസ് നെട്ടൂര്‍, ഉമര്‍ മൗലവി, തുടങ്ങിയവര്‍ സംബന്ധിച്ചു. ഹാഫിള് ശറഫുദ്ദീന്‍ ഖിറാഅത്ത് നടത്തി. മനുഷ്യ ജാലിക ചെയര്‍മാന്‍ അശ്‌റഫ് അന്‍വരി ചേലക്കര അധ്യക്ഷനായ യോഗത്തില്‍ വര്‍ക്കിങ് സെക്രട്ടറി നവാസ് കുണ്ടറ സ്വാഗതവും ആക്ടിങ് പ്രസിഡന്റ് ഉമൈര്‍ വടകര നന്ദിയും പറഞ്ഞു.